ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മല്‍സരം; ബംഗളുരു എഫ്.സിയെ നേരിടും

blasters-home
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മല്‍സരം. കരുത്തരായ ബംഗളുരു എഫ്.സിയാണ് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെയാകും ബംഗളുരു കൊച്ചിയില്‍ ഇറങ്ങുക. 

16 കളികളില്‍ നിന്ന് മൂന്ന് ജയം മാത്രം. പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനം. പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അതുകൊണ്ട് തന്നെ കൊച്ചിയില്‍ ബംഗളുരുവിനെ തോല്‍പിച്ച് ആരാധകര്‍ക്ക് ഒരു ആശ്വാസസമ്മാനം നല്‍കുകയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. ബദ്ധവൈരികളായ ബംഗളുരുവിനെ തോല്‍പിച്ചാല്‍ സീസണിലെ തിരിച്ചടികള്‍ തല്‍ക്കാലത്തേക്കെങ്കിലും ആരാധകര്‍ മറന്നേക്കും. കഴിഞ്ഞ കളിയില്‍ കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്സിയോട് ആറു ഗോള്‍ വഴങ്ങി തോറ്റതിന്‍റെ ഓര്‍മകളും മായ്ക്കണം. മാരിയോ ആര്‍കേസ് ഒഴികെയുള്ള പ്രധാന താരങ്ങളെല്ലാം മല്‍സര സജ്ജമാണെന്നതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം. ബംഗളുരുവിനെ എങ്ങനെ തോല്‍പിക്കാമെന്ന് തനിക്കറിയാമെന്ന് കോച്ച് എല്‍ക്കോ ഷട്ടോറി പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയില്ലാതെയാണ് ബംഗളുരു കൊച്ചിയില്‍ കളിക്കുന്നത്. ഈ സീസണില്‍ പൂര്‍ണ പ്രഹരശേഷിയിലേക്കെത്താത്ത ബംഗളരു മുന്നേറ്റത്തിന് ഛേത്രിയുടെ അഭാവം തിരിച്ചടിയാകും. ഡെല്‍ഗാഡോയും പാര്‍ത്താലുവും ഉദാന്തയുമുള്ള മധ്യനിരയാണ് ബംഗളുരുവിന്‍റെ ശക്തി. കൊല്‍ക്കത്തയോടും ഹൈദരാബാദിനോടും മാത്രമേ ഈ സീസണില്‍ ഇതുവരെ ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുള്ളൂ. 

MORE IN SPORTS
SHOW MORE
Loading...
Loading...