ഗോകുലം കേരള ചാംപ്യന്‍മാർ; വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം

gokulam-kerala
SHARE

ഹീറോ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഫൈനലില്‍ മണിപ്പൂരി ടീം ക്രിഫ്സയെ 3–2ന് തോല്‍പിച്ചു. വനിത ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണ് ഗോകുലം. മല്‍സരം അവസാനിക്കാന്‍ നാലുമിനിറ്റ് മാത്രം ശേഷിക്കെ ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ സബിത്ര നേടിയ ഗോളിലാണ് ഗോകുലം  ആദ്യ ദേശീയ കിരീടം സ്വന്തമാക്കിയത്.  മല്‍സരം ആരംഭിച്ച് 25 മിനിറ്റിനകം കമല ദേവിയും  പരമേശ്വരി ദേവിയും നേടിയ ഗോളുകളില്‍ ഗോകുലം 2–0ന് മുന്നിലെത്തി. ആദ്യപകുതിയില്‍ തന്നെ ഒരുഗോള്‍ മടക്കിയ കരുത്തരായ ക്രിഫ്സ 76ാം  മിനിറ്റില്‍  ഒപ്പമെത്തി. ദേശീയ കിരീടം നേടുന്ന ആദ്യ കേരള വനിത ടീമാണ് ഗോകുലം കേരള. ടൂര്‍ണമെന്റിലാകെ 19 ഗോളുകള്‍ നേടിയ ഗോകുലം കേരളയുടെ നേപ്പാള്‍ താരം സബിത്ര ഭണ്ഡാിരയാണ് ടോപ് സ്കോറര്‍. മലയാളിയായ പി.വി പ്രിയയാണ് ഗോകുലത്തിന്റെ പരിശീലക. 

MORE IN SPORTS
SHOW MORE
Loading...
Loading...