തോൽവിയറിതെ ഫൈനലിൽ; വനിതാ ലീഗ് കിരീടം ലക്ഷ്യമിട്ട് ഗോകുലം

gokulamfinal-03
SHARE

ഇന്ത്യന്‍ വനിതാ ലീഗ് ഫൈനലില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരളാ എഫ്സി, മണിപ്പൂരി ടീം ക്രിഫ്സ എഫ്സിയെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാത്ത ഇരുടീമും  ബെംഗളൂരു ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് കൊമ്പുകോര്‍ക്കുക. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മല്‍സരം.

തുല്യശക്തികളുടെ പോരാട്ടത്തിനാണ് ബെംഗളൂരു വേദിയാകുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇരുവരും നോക്കൗട്ട് റൗണ്ടിലെത്തിയത്. ഗോകുലം ഇതുവരെ വഴങ്ങിയത് വെറും രണ്ടുഗോള്‍. ക്രിഫ്സയാകട്ടെ ഒന്നേയൊന്ന് മാത്രം. നേപ്പാളി മുന്നേറ്റതാരം സബിത്ര ബന്ധാരിയാണ് ഗോകുലത്തിന്റെ ട്രംപ്കാര്‍ഡ്. 

ടൂര്‍ണമെന്റിലെ ടോപ് സ്കോററായ സബിത്ര ഇതുവരെ ആറുമല്‍സരങ്ങളില്‍ നിന്നായി 18 ഗോളുകള്‍ നേടി. സബ്രിതയ്ക്കൊപ്പം കമല ദേവിയും കരിഷ്മയും മനീഷയും കൂടി ചേരുമ്പോള്‍ ക്രിഫ്സ പ്രതിരോധത്തന് പണികൂടും. കിരീടവുമായി കേരളത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മലയാളിതാരം കെ.വി.അതുല്യ പറഞ്ഞു.

സബിത്രയ്ക്കുള്ള ക്രിഫ്സയുടെ മറുപടിയാണ് ഇന്ത്യന്‍ മുന്നേറ്റതാരം രത്തന്‍ബാല ദേവി. ഇതുവരെ ഒന്‍പത് ഗോളുകള്‍ സ്കോര്‍ ചെയ്തു. കെന്‍കര്‍ എഫ്സിയെ 3–1 ന് തോല്‍പ്പിച്ചാണ് ക്രിഫ്സ ഫൈനലുറപ്പിച്ചത്. നിലവിലെ ചാംപ്യന്‍മാരായ സേതു എഫ്സിയെയാണ് ഗോകുലം സെമിയില്‍ നിലംപരിശാക്കിയത്.

MORE IN SPORTS
SHOW MORE
Loading...
Loading...