'ഈ കണക്ക് നമുക്ക് ഏപ്രിലിൽ തീർക്കാം നീഷാം ബ്രോ'; ട്വിറ്റർ പോരിൽ രാഹുൽ

rahul-13
SHARE

ന്യൂസിലൻഡിൽ നടന്ന മൂന്നാം ഏകദിനത്തിനിടെ ഉണ്ടായ കുഞ്ഞൻ ഉരസലിൽ നീഷാമിന് മറുപടി നൽകി കെ.എൽ. രാഹുൽ. മത്സരത്തിന്റെ 20–ാം ഓവറിൽ സിംഗിളെടുക്കാൻ ഓടിയ രാഹുലിനെ നീഷാം തടഞ്ഞതോടെയാണ് രണ്ടാളും ഉടക്കിയത്. വഴി തടഞ്ഞ് നീഷാം നിന്നതോടെ മാറിയോടിയാണ് രാഹുൽ റൺസെടുത്തത്. ഇതോടെ തിരിച്ചെത്തി ഇരുവരും വാക്കേറ്റമായി. ഒടുവിൽ നീഷാം തന്നെ പിന്തിരിഞ്ഞ് ബോൾ ചെയ്യാൻ പോയതോടെയാണ് രംഗം ശാന്തമായത്. മത്സരം ജയിച്ച കിവീസ് പരമ്പര തൂത്തുവാരിയിരുന്നു.

കളിയൊക്കെ കഴിഞ്ഞതിന് പിന്നാലെയാണ് രണ്ടാളും നേർക്കുനേർ നിൽക്കുന്ന ചിത്രം ട്വിറ്ററിലിട്ട് പേപ്പർ, സിസേഴ്സ്, റോക്ക് എന്ന് തലക്കെട്ട് നൽകിയത്. ഇതോടെ താഴെ ' ഈ കണക്ക് നമുക്ക് ഏപ്രിലിൽ തീർക്കാം' എന്ന് രാഹുലും മറുപടി നൽകി. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിലാണ് ഇരുതാരങ്ങളും.ഇത്തവണയാണ് നീഷാം കിങ്സ് ഇലവനിലേക്ക് എത്തിയത്. ആർ. അശ്വിൻ ഡൽഹി ടീമിലേക്ക് പോയതോടെ ഇത്തവണ രാഹുലാകും പഞ്ചാബിനെ നയിക്കുക. ഇത് സൂചിപ്പിച്ചാണ് സൗഹൃദത്തോടെ രാഹുലിന്റെ കമന്റ്.

 ഇന്ത്യാ–ന്യൂസിലൻഡ് മത്സരത്തിൽ 63/3  എന്ന ദയനീയ നിലയിൽ നിന്ന് രാഹുലിന്റെ ക്ഷമാപൂർവമുള്ള ബാറ്റിങാണ് ഇന്ത്യയെ രക്ഷിച്ചത്. ശ്രേയസ് അയ്യരുമായി ചേർന്ന് 100 തികച്ച രാഹുൽ പിന്നാലെയെത്തിയ മനീഷ് പാണ്ഡയ്ക്കൊപ്പം ചേർന്ന് 107 റൺസെടുത്തിരുന്നു. പക്ഷേ രാഹുലിന്റെ ചെറുത്ത് നിൽപ്പിന് ഇന്ത്യയെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...