ത്രിരാഷ്‌ട്ര വനിതാ ട്വന്റി -20 ക്രിക്കറ്റ്‌ ഫൈനൽ; ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ

india-lost
SHARE

വനിത ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടു. 11 റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി.  അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാന മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് .

156 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്് പൊരുതാന്‍ ഒരു സ്മൃതി മന്ദാന മാത്രം. 12 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 37 പന്തില്‍ 66 റണ്‍സെടത്ത മന്ദാന വീണതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. 118ന് നാല് എന്ന നിലയില്‍ നിന്ന് 144ന് ഇന്ത്യ പുറത്ത് . 

12 റണ്‍സ് മാത്രംവഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജെസ് ജോനസനാണ് ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും തകര്‍ത്തത്. ഫീല്‍ഡിങ്ങിലെ പിഴവുകളും ഇന്ത്യന്‍ തോല്‍വിക്ക് കാരണമായി. 71 റണ്‍സുമായി പുറത്താകാതെ നിന്ന് ബെത്ത് മൂണി  രണ്ടക്കം കടക്കും മുമ്പ് നല്‍കിയ മൂന്ന അവസരങ്ങളും ഇന്ത്യ കൈവിട്ടു 

അടുത്ത വെള്ളിയാഴ്ച മുതല്‍ ഓസ്ട്രേലിയയിലാണ് വനിത ട്വന്റി20 ലോകകപ്പ് 

MORE IN SPORTS
SHOW MORE
Loading...
Loading...