സന്തോഷ് ട്രോഫി താരങ്ങൾക്ക് നിയമനം; രാഹുൽ ഇനി എൽഡി ക്ലർക്ക്

rahul-0802
SHARE

കേരളത്തിന്റെ പ്രിയ ഫുട്ബോള്‍ താരം കെ.പി രാഹുല്‍ ഇനി വിദ്യാഭ്യാസ വകുപ്പിലെ എല്‍.ഡി ക്ലര്‍ക്ക്. പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ പതിനൊന്ന് അംഗങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയതോടെയാണ്  രാഹുല്‍ ജോലിയില്‍ പ്രവേശിച്ചത്.  

ഗോകുലം എഫ്സിയുടെ പരിശീലനകളരിയില്‍ നിന്നാണ് കെ.പി രാഹുല്‍ ഇന്ന് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിച്ചത്. അചഛനും അമ്മയ്ക്കും ഒപ്പം രാവിലെ പത്തുമണിയോടെ രാഹുല്‍ കാസര്‍കോട്  ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫീസിലെത്തി. ജോലിയില്‍ പ്രവേശിക്കാനെത്തിയ പ്രിയതാരത്തെ ഒാഫീസിലെ സഹപ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

ഹാജര്‍പട്ടികയില്‍ ഒപ്പിട്ടതിനുശേഷം രാഹുല്‍ ഒൗദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചു. പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ പതിനൊന്ന് പേര്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയത്. 

സന്തോഷ് ട്രോഫി ടീമിലെ കാസര്‍കോട് ജില്ലയില്‍ നിന്നുളള ഏകംഗമായിരുന്നു കെ.പി രാഹുല്‍. തുടര്‍ന്ന് ഐഎസ്എല്ലില്‍ ചെന്നൈയില്‍ എഫ്സിയക്കു വേണ്ടിയും രാഹുല്‍ ബൂട്ടണിഞ്ഞു.  നിലവില്‍ ഐലീഗില്‍  ഗോകുലം എഫ്സിയുടെ പ്രതിരോധ താരമായാണ് രാഹുല്‍ കളിക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...