ദേശീയ സീനിയര്‍ വനിതാ ഹോക്കി; സായിയെ തകർത്ത് ഹരിയാന ചാംപ്യൻമാർ

hariyana-10
SHARE

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ തകര്‍ത്താണ് ഹരിയാന ജേതാക്കളായത്.

ആദ്യപാദം ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പാദത്തിന്റെ തുടക്കം മുതൽ ഹരിയാന ഗോൾവേട്ട തുടങ്ങി 19,22, 47, 50 മിനിറ്റുകളിൽ ഹരിയാന ഗോൾവല ചലിപ്പിച്ചു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുൻപ് രണ്ട് ഗോളുകൾ കൂടി നേടി.

പൂൾ ബിയിൽ  3-3 എന്ന നിലയിൽ ഇരുടീമുകളും സമനില പാലിച്ചിരുന്നു. എന്നാൽ ഫൈനലിൽ സായിക്ക് പിഴച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഹരിയാന 7 വർഷത്തെ ഇടവേളക്ക് ശേഷമാണ് ജേതാക്കളാകുന്നത്. ലൂസേഴ്‌സ് ഫൈനലിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ച് മധ്യപ്രദേശ് ഹോക്കി അക്കാദമി മൂന്നാം സ്ഥാനം നേടി.ചാംപ്യൻഷിപ്പില്‍ എ ഡിവിഷനിലിറങ്ങിയ കേരളം മൂന്നു മൽസരത്തിലും ദയനീയമായി പരാജയപ്പെട്ടിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...