സെഞ്ച്വറിയെങ്കിൽ നാക്ക് പുറത്തിടണം; പിന്നിലുണ്ട് ഒരു കാരണം: വെളിപ്പെടുത്തി ടെയ്​ലർ

taylor
SHARE

ട്വന്റി-20 പരമ്പര തൂത്തുവാരിയ സന്തോഷത്തിൽ ഇറങ്ങിയ ഇന്ത്യക്ക് എന്നാൽ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ കാലിടറിയിരുന്നു. ഇന്ത്യ ഉയർത്തിയ 348  റൺസ് പിന്തുടർന്ന് ജയിച്ചാണ് കിവീസ് ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യയെ തകർത്തുവാരിയതിൽ വൈറ്ററൻ താരം റോസ് ടെയ്​ലറുടെ പങ്ക് വളരെ വലുതായിരുന്നു. അതിനിടെയാണ് നാക്ക് പുറത്തിട്ട് സെഞ്ച്വറി ആഘോഷിക്കുന്ന റോസ് ടെയ്​ലറും ചർച്ചയാകുന്നത്. 

നേട്ടത്തിൽ ടെയ്​ലറെ അഭിനന്ദിച്ചുകൊണ്ടുള്ള ഭാജിയുടെ ട്വീറ്റാണ് ഇപ്പോൾ വൈറൽ. സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞുതരാമോ' എന്നായിരുന്നു ട്വീറ്റ്. തുടർന്ന് െഎപിഎൽ ഫ്രാഞ്ചൈസിയായ ചെന്നെ സൂപ്പർ കിങ്സ് ഏറ്റെടുത്തതോട് സംഭവം വൻ ഹിറ്റ്. 'വാട്ട് എ നാക്ക്' എന്നാണ് അവർ റീട്വീറ്റ് ചെയ്തത്.

തന്റെ മകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ താൻ നാക്ക് പുറത്തിടുന്നതെന്ന് ടെയ്​ലർ 2015ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സെഞ്ചുറി നേടിയിട്ടും പലവട്ടം താന്‍ ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട്. അതിനു ശേഷമാണ് സെഞ്ചുറി അടിച്ചശേഷം ഇങ്ങനെ നാക്ക് പുറത്തിട്ട് തുടങ്ങിയതെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. എന്തുതന്നെ ആണെങ്കിലും ഇനി ടെയ്​ലറുടെ നാക്ക് വായിൽ കിടക്കണെമന്ന ആഗ്രഹമാണ് ഇന്ത്യൻ ആരാധകർക്ക്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...