സിംഗിളെടുക്കാൻ ഒരേ എൻഡിലേക്ക് ഓടി പാക് താരങ്ങൾ; 'പിക്കാസോ' റൺഔട്ട്; വിഡിയോ

pak-05
SHARE

ഗ്യാലറിയിൽ ഇരിക്കുന്നവനെ തലകുത്തി ചിരിപ്പിക്കാൻ മാത്രം മണ്ടത്തരങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ സാധാരണമല്ല. പക്ഷേ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിനിടെ ഉണ്ടായ സംഭവം  ലോകത്തെ മുഴുവൻ ചിരിപ്പിക്കുകയാണ്.  പാകിസ്ഥാനും ഇന്ത്യയുമായുള്ള സെമി ഫൈനലിനിടയ്ക്കായിരുന്നു ട്വിറ്ററിൽ ഇപ്പോൾ വൈറലാകുന്ന ആ നിമിഷങ്ങൾ പിറന്നത്. പാകിസ്ഥാന് വേണ്ടി ക്രീസിലുണ്ടായിരുന്നത് ക്വാസിം അക്രമും റൊഹൈൽ നാസിറും. അക്രം സിംഗിളെടുക്കാൻ ശ്രമിക്കുന്നതിനിടെ റൊഹൈലും ഒപ്പം ഓടി. 

ബാറ്റ്സ്മാൻമാർക്ക് അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ താരം അഥർവ പന്ത് നേരെ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് പറത്തി. സിംപിളായി വിക്കറ്റ് വീണു.

വിഡിയോ കണ്ട് ചിരിച്ചുമറിഞ്ഞ ട്വിറ്ററേനിയൻസ് ' പിക്കാസോ റൺഔട്ട്'  എന്നാണ് ഇതിനെ വിളിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ട്രോളുകളും ഇറങ്ങി. 

പാകിസ്ഥാനിൽ വിക്കറ്റിനിടയിൽ ഓടുകയെന്ന് പറഞ്ഞാൽ ഇതാണെന്നും. ' റൺ ഔട്ട് ആകുന്നത് ഒരു കലയാണ്, പാകിസ്ഥാൻ അതിലെ പിക്കാസോയും' എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

മത്സരരത്തിൽ പാകിസ്ഥാൻ തീർത്ത 173 റണ‍്സ് വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഫൈനലിൽ കടന്നു. ഇത് പത്താം തവണയാണ് ഇന്ത്യ–പാക് ടീമുകൾ അണ്ടർ 19 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...