ദേശീയ സീനിയർ വനിതാ ഹോക്കിയിൽ കേരളത്തിന് തോൽവി

hockeykeralam5
SHARE

ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ് എ ഡിവിഷൻ മൂന്നാം മൽസരത്തിലും കേരളത്തിനു ദയനീയ തോൽവി. പൂൾ എയിൽ എതിരാളികളായിരുന്നു മധ്യപ്രദേശിനോട് മറുപടിയില്ലാതെ ഒന്‍പതു ഗോളിന് ആതിഥേയര്‍ കളമൊഴിഞ്ഞു. ഒന്‍പതാം തീയതിയാണ് കിരീട പോരാട്ടം.

ടൂർണമെന്റിലെ ആദ്യ രണ്ടു കളിയും തോറ്റ ആതിഥേയര്‍ക്ക് നാണക്കേട് ഒഴിവാക്കാനുള്ള ഏക മത്സരമായിരുന്നു മധ്യപ്രദേശുമായിട്ടുള്ളത്. മുഖ്യപരിശീലകൻ ശങ്കർ തോൽമാട്ടിക്ക് കീഴിൽ ടൂർണമെന്റിൽ ഇതാദ്യമായി ഇറങ്ങിയ കേരളം കളി തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ ഗോൾ വഴങ്ങി. മറുപടയില്ലാത്ത ഒന്‍പതു ഗോളുകള്‍ക്കാണ് മധ്യപ്രദേശ് കേരളത്തെ തോല്‍പ്പിച്ചത്. നാലു ഗോൾ നേടിയ കരിഷ്മ സിങ്ങാണ് മധ്യപ്രദേശിന്റെ വിജയശിൽപി.

വിജയത്തോടെ 7 പോയിന്റുമായി ഹോക്കി മധ്യപ്രദേശ് ക്വാർട്ടർഫൈനൽ സാധ്യത നിലനിര്‍ത്തി. കളിച്ച 3 മത്സരങ്ങളിൽ നിന്നു 15 ഗോൾ വഴങ്ങിയ കേരളം തിരിച്ചടിച്ചതു വെറും 2 ഗോൾ മാത്രമാണ്. മൂന്ന്് മത്സരങ്ങളിലും തോറ്റ കേരളത്തിന് പോയിന്റൊന്നും ഇല്ല.

MORE IN SPORTS
SHOW MORE
Loading...
Loading...