പരുക്കേറ്റ രോഹിതിനെ ഒഴിവാക്കി; പകരം മായങ്ക് അവഗര്‍വാളും ശുഭ്മാന്‍ ഗിലും

rohit1
SHARE

ന്യൂസീലന്‍ഡിനെതിരായ  ഏകദിന – ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പരുക്കേറ്റ രോഹിത് ശര്‍മ പുറത്ത്. മായങ്ക് അഗര്‍വാള്‍ ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ ടെസ്റ്റിലും രോഹിത്തിന് പകരക്കാരാകും. 

അഞ്ചാം ട്വന്റി 20ക്കിടെ പരുക്കേറ്റ രോഹിത്  ബുധനാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിലും തുടര്‍ന്നുള്ള ടെസ്റ്റ് പരമ്പരയിലും കളിക്കില്ല.  ടീമിനൊപ്പം രോഹിത് ആദ്യ ഏകദിന വേദിയായ ഹാമിള്‍ട്ടിനിലേയ്ക്ക് പോയെങ്കിലും  ഉടന്‍ നാട്ടിലേയ്ക്് മടങ്ങും. മായങ്ക് അഗര്‍വാളാണ് ഏകദിനത്തില്‍ രോഹിത്തിന്റെ പകരക്കാരന്‍.  ടെസ്റ്റ് ടീമില്‍ മായങ്കിനൊപ്പം പൃഥ്വി ഷാ ഓപ്പണറാകും. ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡിലുള്ള ശുഭ്മാന് ഗില്ലിനെ   രോഹിത്തിന് പകരം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി.  എ ടീം ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ഇരട്ടസെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ടീം ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ദക്ഷിണാഫ്രിക്കയ്ക്കെരായ ടെസ്റ്റില്‍ ഒരു ഇരട്ടസെഞ്ചുറി അടക്കം നാല് ഇന്നിങ്സില്‍ നിന്ന് 529 റണ്‍സാണ് അടിച്ചെടുത്തത്. മൂന്നുമല്‍സരങ്ങളാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലുള്ളത് .  രണ്ടുമല്‍സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടെസ്റ്റ് പരമ്പര.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...