വര്‍ഷങ്ങളായി തഴയപ്പെട്ട് കുങ്ഫു; അംഗീകാരത്തിനായി പോരാട്ടം ശക്തം

kungfu6
SHARE

സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാെത വര്‍ഷങ്ങളായി തഴയപ്പെടുകയാണ് ആയോധനകലയായ കുങ്ഫു. കോഴിക്കോട് ജില്ലയില്‍ 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ഡ്രാഗന്‍ കുങ്ഫു അസോസിയേഷന്‍ കൗണ്‍സില്‍ അംഗീകാരത്തിനായുള്ള നിരന്തര പോരാട്ടത്തിലാണ്.

ബോധിധര്‍മ്മന്റെ പാരമ്പര്യമുള്ള കുങ്ഫുവിന്റെ ഉത്ഭവം ഇന്ത്യയിലാണെന്ന് പറയപ്പെടുന്നു. ചൈന പരിപോഷിപ്പിച്ചെടുത്ത ഈ ആയോധന കല വര്‍ഷങ്ങളായി കേരളത്തിലും സജീവമാണ്.

കോഴിക്കോട് കല്ലായില്‍ പ്രവര്‍ത്തിക്കുന്ന ഡ്രാഗന്‍ കുങ്ഫു അസോസിയേഷന്‍ 40 വര്‍ഷത്തിലധികമായി കുങ്ഫു പരിശീലിപ്പിക്കുന്നു. ബുദ്ധാശ്രമത്തില്‍ നിന്നും പരമ്പരാഗത രീതിയില്‍ പഠിച്ചെടുത്ത കുങ്ഫു തനിമ ചോരാതെ പരിശീലിപ്പിക്കുന്ന ചുരുക്കം കേന്ദ്രങ്ങളിലൊന്നാണിത്.

മറ്റ് ആയോധനകലകള്‍ പോലെ പഴമയും പാരമ്പര്യവും ഉണ്ടായിരുന്നിട്ടും  കുങ്ഫുവിന് മാത്രം സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്നതാണ് ഇവരുടെ പരാതി.

MORE IN SPORTS
SHOW MORE
Loading...
Loading...