ഒ.കെ മനോഹരൻ മെമ്മോറിയൽ ട്രോഫി സാമൂതിരിയൻസ് എച്ച്എസ്എസിന്

ok-manoharan-trophy-1
SHARE

കെസിഎ മുൻ  അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ഒ.കെ. മനോഹരന്റെ സ്മരണാർത്ഥം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായുരപ്പൻ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒ.കെ മനോഹരൻ മെമ്മോറിയൽ എവർറോളിങ് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഫൈനലിൽ കോഴിക്കോട് സാമൂതിരിയൻസ് എച്ച്എസ്എസ് 56 റൺസിന് എരഞ്ഞിക്കൽ പിവിഎസ് എച്ച്എസ്എസിനെ പരാജയപ്പെടുത്തി ജേതാക്കളായി.

സ്കോർ സാമൂതിരിയൻസ് 20 ഓവറിൽ 153/6 വിക്കറ്റിന്. അനിരുദ്ധ് ജയരാജ് 42 റൺസ്, ഹസ്സൻ 34/4 വിക്കറ്റ്. പിവിഎസ് എച്ച്എസ്എസ് 4/വിക്കറ്റിന് 97 റൺസ്. ടൂർണ്ണമെൻറിലെ മികച്ച ബാറ്റ്സ്മാനായി ഗഗൻ കുമാറും ചിന്മയ എച്ച്എസ്എസ്) മികച്ച ബൗളറായി മുഷ്താക്കും (പിവിഎസ് എച്ച്എസ്എസ്) ടൂർണ്ണമെൻറിന്റെ താരമായി വി. അഭിറാമും (സാമൂതിരിയൻസ് എച്ച്എസ്എസ്) മാൻ ഓഫ് ദി ഫൈനലായി (സാമൂതിരിയൻസ് എച്ച്എസ്എസ്) അനിരുദ്ധ് ജയരാജും തിരഞ്ഞെടുക്കപ്പെട്ടു. 

ok-manoharan-trophy-2

വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ നൽകി  കെഡിസിഎ വൈസ് പ്രസിഡന്റ് പോൾസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായുരപ്പൻ കോളേജ് പ്രിസിപ്പൽ ഡോ.ജി.ഇന്ദിരാദേവി ,  കെഡിസിഎ സെക്രട്ടറി കെ.വി സനിൽ ചന്ദ്രൻ കെസിഎ അപ്പക്സ് കൗൺസിൽ അംഗം ജഗദീഷ് ത്രിവേദി, ജോയിന്റ് സെക്രട്ടറി രജത് ലാൽ നന്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി പ്രബിൻ, വൈസ് പ്രസിഡന്റ് ഷംജിത്ത് ,കെ.സി എ.മെംബർ മനോജ് ചന്ദ്രൻ, ഒ.കെ.മനോഹരന്റെ ഭാര്യ അമൃതാ മനോഹരൻ മറ്റു കുടുംബാംഗങ്ങൾ  ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...