മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ അന്തിമപട്ടികയില്‍ 6 താരങ്ങള്‍; രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ്

sports2
SHARE

കേരളത്തിലെ ഏറ്റവും വലിയ കായികപുരസ്കാരമായ മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2019 ന്റെ അന്തിമപട്ടികയില്‍ ഇടംപിടിച്ചത് ആറ് താരങ്ങള്‍ .  പ്രേക്ഷകരുടെ വോട്ടെടുപ്പില്‍ മുന്നിലെത്തുന്ന താരം മൂന്നു ലക്ഷം രൂപയും പുരസ്കാരവും സ്വന്തമാക്കും.  എസ്.എം.എസ്, ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ  രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. 

ഏഷ്യന്‍ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ മിക്സ്ഡ് റിലേ ടീമംഗം വി.കെ വിസ്മയ, ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍  മിസ്റ്റര്‍ യൂണിവേഴ്സ് പട്ടംനേടിയ ചിത്തരേശ് നടേശന്‍, ചെസില്‍ 2600 എലോ റേറ്റിങ് പോയിന്റ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ  പ്രായം കുറഞ്ഞ  താരമായ നിഹാല്‍ സരിന്‍,  ഭിന്നശേഷിക്കാരുടെ ട്വന്റി20 ലോക സീരീസില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമംഗം അനീഷ് പി.രാജന്‍, വിജയ് ഹസാരെ ട്രോഫിയില്‍ ലോകറെക്കോര്‍‍ഡോടെ ഇരട്ടസെഞ്ചുറി നേടിയ സഞ്ജു സാംസണ്‍, ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിരസാന്നിധ്യം ആഷിഖ് കുരുണിയന്‍ എന്നിവരാണ് കേരളത്തിന്റെ മികച്ച കായികതാരമെന്ന പദവിക്കായി മല്‍സരിക്കുന്നത്. ഒളിംപ്യന്‍ ടി.സി.യോഹന്നാന്‍, എന്‍.എസ്.മാധവന്‍, ക്രിക്കറ്റ് പരിശീലകന്‍ പി.ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധസമിതിയാണ് കഴിഞ്ഞവര്‍ഷത്തെ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ ആറുതാരങ്ങളെ തിരഞ്ഞെടുത്തത്. 

എസ്.എം.എസ്, മനോരമ ഓണ്‍ലൈന്‍ എന്നിവയിലൂടെ പ്രേക്ഷകര്‍ക്കും വോട്ടുരേഖപ്പെടുത്താം . സാന്റ മോണിക്ക  ഹോളിഡെയ്സിന്റെ സഹകരണത്തോടെയാണ് കേരളത്തിന്റെ മികച്ച കായികതാരത്തിന് പുരസ്കാരം സമ്മാനിക്കുന്നത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...