യുവതാരങ്ങളെ തേടി കേരള ബ്ലാസ്റ്റേഴ്സ്; സെലക്ഷന്‍ ട്രയല്‍സില്‍ പത്തുകുട്ടികൾ

isl-juniors-02
SHARE

യുവതാരങ്ങളെ തേടി കേരള ബ്ലാസ്റ്റേഴ്സ് സംഘം തലസ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിന്റെ അഫിലിയേറ്റ് ചെയ്ത പൂജപ്പുര ലവ് ഓള്‍ ഫുട്ബോള്‍ അക്കാദമിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ പത്തുകുട്ടികളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് ബ്ലാസ്റ്റേഴ്സ് വിദഗ്ധ പരിശീലനം നല്‍കും.

ഈ പന്തു തട്ടുന്നവരില്‍ ചിലര്‍ ഒരുപക്ഷെ മഞ്ഞപ്പടയ്ക്കുവേണ്ടി കുപ്പായമണിയും. ഭാവിയിലെ മിന്നും താരങ്ങളെ കണ്ടെത്താന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് സംഘം ഇക്കൂട്ടത്തില്‍ നിന്ന് പത്തുപേരെ തിരഞ്ഞെടുത്തു. ദക്ഷിണ കേരളത്തില്‍ ബ്ലാസ്റ്റേഴ്സുമായി അഫിലിയേറ്റ് ചെയ്ത അക്കാദമികളിലൂടെയാണ് തിരഞ്ഞെടുപ്പ്. ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ വിദ്യാഭ്യാസം നല്‍കി സംസ്ഥാനത്ത് യൂത്ത് ഫുട്ബോള്‍ വളര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തിന്റെ ഫുട്ബോള്‍ പ്രേമത്തെ കുറിച്ച് അഭിമാനമുണ്ടെന്നും സെലക്ഷന്‍ ക്യാംപില്‍ കണ്ട കുട്ടി താരങ്ങള്‍ നാളെ രാജ്യത്തിന് മുതല്‍കൂട്ടാകുമെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ മരിയോ മനോരമ ന്യൂസിനോട് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേരില്‍ അഞ്ചുപേര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സും മറ്റ് അഞ്ച് പേര്‍ക്ക് അക്കാദമിയും പരിശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ചിലവും ഇവരാണ് വഹിക്കുന്നത്.

ആറുമുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ളവര്‍ക്കായാണ് സെലക്ഷന്‍ ക്യാംപ് നടത്തിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...