‘ഷമ്മി ഹീറോയാടാ ഹീറോ..’; സഞ്ജുവിനെ സാക്ഷിയാക്കി സാക്ഷാൽ ഷമി പറഞ്ഞു; വിഡിയോ

shami-hero-video
SHARE

അങ്ങനെ മലയാളികൾ പാടി നടന്ന ആ ഡയലോഗ് ഒടുവിൽ മുഹമ്മദ് ഷമിയും പറഞ്ഞു. ‘ഷമ്മി ഹീറോയാടാ..ഹീറോ..’. സഞ്ജുവിനൊപ്പമുള്ള ഒരു വിഡിയോയിലാണ് ഷമി രസകരമായി ഇൗ ഡയലോഗ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കുവച്ചു.

ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടിരിക്കെയാണ് ക്യാമറയെ നോക്കി ഷമിയുടെ ഡയലോഗ്. ഇതിന് പിന്നാലെ സഞ്ജുവിനെ ചേർത്ത് നിർത്തി ചിരിക്കുന്നതും വിഡിയോയിൽ കാണാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫഹദിന്റെ ഹിറ്റ് ഡയലോഗാണിത്. ഷമി ഗ്രൗണ്ടിൽ താരമാകുന്ന മൽസരത്തിലെല്ലാം മലയാളിയുടെ നാവിൽ ആദ്യമെത്തുന്ന ഡയലോഗും ഇതാണ്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...