സൂപ്പർ സിക്സടിച്ച് രോഹിത്; കിവീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം, പരമ്പര

rohit-29
SHARE

സൂപ്പര്‍ ഓവറില്‍ ത്രില്ലറില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ ജയം. 18 റണ്‍സ്  ഇന്ത്യ അവസാനപന്തില്‍ മറികടന്നു.  സിക്സടറിച്ച് രോഹിത് ശര്‍മയാണ് ഇന്ത്യയെ ജയിപ്പിച്ചത്. ജയത്തോടെ ന്യൂസീലന്‍ഡില്‍ ഇന്ത്യ ആദ്യ ട്വന്റി–20 പരമ്പരജയം നേടി. 

സൂപ്പര്‍ ഓവറില്‍ ബുംറയെ തല്ലിച്ചതച്ച് 17 റണ്‍സാണ് ഗപ്റ്റിലും വില്യംസനും നേടിയത്. മല്‍സരം സൂപ്പര്‍ ഓവറിലെത്തിച്ചത് മുഹമ്മദ് ഷമി. 48 പന്തില്‍ 95 റണ്‍സുമായി ജയത്തിലേക്ക് മുന്നേറിയ കിവീസ് ക്യാപ്റ്റനെ ആദ്യംവീഴ്ത്തി. 

അപ്പോള്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 3 പന്തില്‍ രണ്ടുറണ്‍സ്. ഒരു ഡോട്ട് ബോള്‍, ഒരു എക്സ്ട്രാ. പിന്നെ ഷമി മാജിക്. 31 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിനെ കൈയ്യിലൊതുക്കി മലയാളിതാരം സഞ്ജു സാംസനും ജയത്തില്‍ പങ്കാളിയായി. ആദ്യംബാറ്റുചെയ്ത ഇന്ത്യന്‍ നിരയില്‍ 40 പന്തില്‍ 65 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്കോറര്‍. 

ശിവം ഡുബെ എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെയാണ് ഇന്ത്യയുടെ സ്കോറിങ്ങിന് വേഗതകുറഞ്ഞത്. ന്യൂസീലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് മൂന്നുവിക്കറ്റ് വീഴ്ത്തി. ബൗണ്ടറി ലൈന്‍ സേവുകളും ഇന്ത്യന്‍ റണ്‍റേറ്റ് പത്തിന് താഴെ പിടിച്ചുകെട്ടി. ഈ മികവ് ബാറ്റിങ്ങില്‍ കാഴ്ചവയ്ക്കാതെ പോയതാണ് കിവീസിന് സ്വന്തം മണ്ണില്‍ പരമ്പര നഷ്ടപ്പെടുത്തിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...