കോബി ബ്രയന്റിനായി കണ്ണീരൊഴുക്കി കായികലോകം; സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു

kobi
SHARE

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിനായി കണ്ണീരൊഴുക്കി കായികലോകം

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിനായി കണ്ണീരൊഴുക്കി കായികലോകം. കോബിയോടുള്ള ആദരസൂചകമായി ഇന്നത്തെ എല്‍.എ ലേക്കേഴ്സ് – എല്‍.എ ക്ലിപ്പേഴ്സ് ബാസ്ക്കറ്റ്ബോള്‍  മല്‍സരം റദ്ദാക്കി. 

കോബിയുടെ എട്ടാം നമ്പര്‍ ലേക്കേഴ്സ് ജേഴ്സിയണിഞ്ഞ് കണ്ണീരോടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മല്‍സരത്തിനായി നിക്ക് കീറിയോസ് കോര്‍ട്ടിലെത്തിയത്. കോബിയുടെ ഒര്‍മകള്‍ എന്നെന്നും ഹൃദയത്തിലുണ്ടാകുമെന്ന് മല്‍സരശേഷം ടെന്നിസ്താരം റാഫേല്‍ നദാല്‍ കുറിച്ചു . 

ഇതിഹാസങ്ങളുടെ സമൂഹമാധ്യമങ്ങള്‍ കോബിക്കുള്ള സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു. കോബിക്കും മകള്‍ ജിയാനയ്ക്കുമുള്ള സന്ദേശമെഴുതിയാണ് ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ കളത്തിലിറങ്ങിയത്. എന്‍ ബി എ ലോഗോയില്‍ കോബിയുടെ ചിത്രപതിക്കണമെന്ന പെറ്റിഷനില്‍ ലക്ഷങ്ങളാണ് ഒപ്പുവച്ചത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...