ദേശീയ ഹോക്കി ചാംപ്യൻഷിപ്പ്; വീണ്ടും പന്തുരുളാൻ ഒരുങ്ങി കൊല്ലം

kollam
SHARE

കൊല്ലം വീണ്ടും ദേശീയ ഹോക്കി ചാംപ്യൻഷിപ്പിന് വേദിയാകുന്നു. ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ് ഇന്ന് വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്യും. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന മല്‍സരത്തില്‍ രണ്ടുഡിവിഷനുകളിലായി നാല്‍പത്തിയഞ്ചു ടീമുകളാണ് ഏറ്റുമുട്ടുന്നത്.

സംസ്ഥാനത്തെ ഏക സിന്തറ്റിക് ടർഫ് ഹോക്കി സ്റ്റേഡിയത്തിൽ വീണ്ടു പന്തുരുളുകയാണ്. എ, ബി ഡിവിഷനുകളിലായി നാല്‍പത്തിയഞ്ചു ടീമുകളാണ് ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ആതിഥേയരുടെ ആദ്യ മല്‍സരം 30ന് ഒഡീഷയ്ക്കെതിരെയാണ്

മികച്ച പ്രകടനം നടത്തുന്ന കായിക താരത്തിന് എല്ലാ ദിവസവും സമ്മാനമുണ്ട്. ഒളിംപിക്സിനുള്ള വനിതാ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും ദേശീയ സീനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പില്‍ നിന്നാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...