ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; ജോക്കോവിച്ചും ഒസാക്കയും മൂന്നാംറൗണ്ടിൽ

australian
SHARE

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാംപ്യമാരായ നൊവാക് ജോക്കോവിച്ചും നയോമി ഒസാക്കയും മൂന്നാംറൗണ്ടില്‍. എട്ടാം സീഡ് ഇറ്റലിയുെട ബെരട്ടീനിയെ അമേരിക്കന്‍താരം അട്ടിമറിച്ചു. മുന്‍ ചാംപ്യന്‍മാരായ റോജര്‍ ഫെ‍ഡററും സെറീന വില്യംസും അല്‍പസമയത്തിനകം മല്‍സരിക്കാനിറങ്ങും.

സെര്‍ബിയന്‍ കരുത്തിന് മുന്നില്‍ ജാപ്പനീസ് താരത്തിന് പൊരുതാന്‍ പോലുമായില്ല. താസുമ ഇറ്റോയെ 6–1, 6–4, 6–2 എന്ന സ്കോറിന് തകര്‍ത്ത് ജോക്കോ മൂന്നാംറൗണ്ടിലേക്ക്.

ഇറ്റലിയുടെ എട്ടാം സീഡ് മാറ്റിയോ ബെരട്ടീനിയെ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ അമേരിക്കുയെട സീഡ് ചെയ്യപ്പെടാത്ത ടെന്നിസ് സാന്‍ഡ്ഗ്രെന്‍ അട്ടിമറിച്ചു. ചൈനയുടെ സെങ് സായ്സായെ നേരിട്ടുള്ള സെറ്റുകള്‍ക്ക്  തോല്‍പ്പിച്ച് നയോമി ഒസാക്കയും മുന്നേറി. രണ്ടാംസെറ്റില്‍ 4–2ന് പിന്നില്‍ നിന്ന ശേഷമാണ് 6–2, 6–4ന് ജയിച്ചത്.

വീനസ് വില്യംസിനെ അട്ടിമറച്ച പതിനഞ്ചുകാരി കോക്കോ ഗോഫ് കടുത്ത പോരാട്ടത്തിനൊടുവില്‍ റുമാനിയയുടെ കിര്‍സ്റ്റേയയെ മറികടന്നു. ആദ്യസെറ്റ് നഷ്ടമായ ശേഷമായിരുന്നു കൊക്കോയുടെ തിരിച്ചുവരവ്. 

ഒന്നാംസീഡ് ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും ഏഴാംസീഡ് പെട്രാ ക്വിറ്റോവയും മുന്‍ ചാംപ്യന്‍ കരോലിന്‍ വോസ്നിയാക്കിയും മൂന്നാംറൗണ്ടിലെത്തി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ദിവിജ് ശരണ്‍–ന്യൂസീലന്‍ഡിന്റെ ആര്‍ടേം സിടാക് സഖ്യം പാബ്ലോ ബസ്റ്റ–സൂസ സഖ്യത്തെ േനരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍– 6–4, 7–5

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...