ഓസ്ട്രേലിയൻ ഓപ്പണിനിടെ ഫെഡററുടെ 'കുട്ടി'ക്കളി; വിഡിയോ

roger-21
SHARE

പ്രായം കൂടും തോറും ബാല്യത്തിലേക്ക് തിരിച്ചുപോകുമെന്ന് പലരും പറയും. എന്നാല്‍ സംഗതി സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാണാം സാക്ഷാല്‍ ഫെഡററുടെ കുട്ടിക്കളി.

നന്നായി ഒന്ന് ഒളിച്ചുകളിച്ചിട്ട് കാലമേറെയായെന്ന് തോന്നിക്കാണും ഫെഡറര്‍ക്ക്. എന്നാല്‍ പിന്നെ കളിച്ചുകളയാം എന്നായി. ഫിറ്റ്നസ് കോച്ച് പിയറിക്കും ടീം മേറ്റിനുമൊപ്പമായിരുന്നുകളി. 22–ാം ഗ്രാന്‍സ്ലാമും ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ലക്ഷ്യമിട്ടാണ് മല്‍സരിക്കുന്നതെങ്കിലും അതിന്റെ ടെന്‍ഷനൊന്നും ഫെഡററുടെ ഏഴയലത്ത് എത്തിയിട്ടില്ലെന്ന് ഉറപ്പ്. 

ആദ്യറൗണ്ടില്‍ അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സ്വിസ് താരം കുതിപ്പ് തുടങ്ങിയിട്ടുണ്ട്

MORE IN SPORTS
SHOW MORE
Loading...
Loading...