ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്; റഫേല്‍ നദാല്‍ രണ്ടാംറൗണ്ടിൽ

TENNIS-DAVISCUP
SHARE

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാംനമ്പര്‍താരം റഫേല്‍ നദാല്‍ രണ്ടാംറൗണ്ടില്‍. ബൊളീവിയന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.  മുന്‍ ചാംപ്യന്‍ മരിയ ഷറപ്പോവയും ഇന്ത്യന്‍താരം പ്രജ്നേഷ് ഗുണേശ്വരനും ആദ്യറൗണ്ടില്‍ പുറത്തായി. 

റോഡ് ലേവര്‍ അരീനയെ ത്രസിപ്പിച്ച് സ്പാനിഷ് ഇതിഹാസം ജയിച്ചുതുടങ്ങി. ബൊളീവിയന്‍ താരം ഹ്യൂഗോ ഡെല്ലിയെനെ മറികടന്നത് അനായാസം. സ്കോര്‍– 6–2, 6–3, 6–0. 

സിംഗിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ജപ്പാന്‍ കരുത്തിന് മുന്നില്‍ തകര്‍ന്നു.   താസുമ ഇറ്റോയോട് – 4-6, 2-6, 5-7 എന്ന സ്കോറിന് തോറ്റ് പ്രജ്നേഷ് ഗുണേശ്വരന്‍ പുറത്ത്.. 

ഡൊമിനിക് തീം, മാരിന്‍ സിലിച്ച്, സ്റ്റാന്‍ വാവ്‌റിങ്ക, ഡാനില്‍ മെദ്‌വദേവ്, എന്നീ പ്രമുഖരും രണ്ടാംറൗണ്ടിലെത്തി. വനിത സിംഗിള്‍സില്‍ ക്രൊയേഷ്യന്‍ താരം ഡോണ വെക്കിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെത്തിയ മുന്‍ ചാംപ്യന്‍ മരിയ ഷറപ്പോവ പുറത്തായത്. സ്കോര്‍– 6–3, 6–4. ടുണീഷ്യന്‍ താരത്തോട് തോറ്റ് പന്ത്രണ്ടാംസീഡ് യൊഹന്ന കോണ്ടയും ആദ്യറൗണ്ടില്‍ വീണു.

ഫ്രാന്‍സിന്റെ ക്രിസ്റ്റീനയെ തോല്‍പ്പിച്ച് രണ്ടാംസീഡ് കരോലിന പ്ലിസ്കോവയും സ്ലൊവാക്യയുടെ അന്ന കരോലിനയെ തോല്‍പ്പിച്ച് ആറാംസീഡ് ബെലിന്‍ ബെന്‍സിച്ചും അനായാസം മുന്നേറി. സിമോണ ഹാലപ്പ്, ഗാര്‍ബിന്‍ മുഗുരുസ, എലിന സ്വിറ്റോലിന എന്നിവരും രണ്ടാംറൗണ്ടിലെത്തി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...