ഓസ്ട്രെലിയ ഓപ്പൺ ടെന്നീസ്; വീനസ് വില്യംസ് 15കാരിയോട് തോറ്റു

coco-gauff
SHARE

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് 15വയസുകാരി കോക്കോ ഗോഫിനോട് പരാജയപ്പെട്ടു. ഒന്നാംസീഡ് ആഷ്‌ലി ബാര്‍ട്ടി, സെറീന വില്യംസ്, നയോമി ഒസാക്ക, റോജര്‍ ഫെഡറര്‍ നൊവാക് ജോക്കോവിച്ച് എന്നിവര്‍ രണ്ടാംറൗണ്ടിലെത്തി.

അമേരിക്കയുടെ പതിനഞ്ചുവയസുകാരി കോക്കോ ഗോഫ് ഇതിഹാസം വീനസ്  വില്യംസിനെ ഒന്നേകാല്‍ മണിക്കൂറില്‍ തോല്‍പിച്ച് രണ്ടാം റൗണ്ടിലേക്ക്. കോക്കോയ്ക്ക് മുന്നില്‍ വീനസ് വീഴുന്നത് ഇത് രണ്ടാംതവണ. ഓസ്്ട്രേലിയന്‍ ഓപ്പണില്‍ ഒന്നാംസീഡാകുന്ന ആദ്യഓസ്്ട്രേലിയക്കാരി ആഷ്‌ലി ബാര്‍ട്ടി, മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ യുക്രെ്യനിയന്‍ താരം ലീസയെ മറികടന്ന് രണ്ടാംറൗണ്ടിലേക്ക്.

നിലവിലെ ചാംപ്യന്‍ നയോമി ഒസാക്കയും ഓസ്ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുന്ന കരോലിന്‍ വോസ്നിയാക്കി, സെറീന വില്യംസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.

പുരുഷസിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച് നാല് സെറ്റുനീണ്ട പോരാട്ടത്തിനൊടുവില്‍ ര്‍മനിയുെട യാന്‍ ലെനാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചു

അമേരിക്കയുടെ സ്റ്റീവ് ജോണ്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് റോജര്‍ ഫെഡററും ഇറ്റാലിയന്‍താരം സാല്‍വതോറിനെ തോല്‍പ്പിച്ച് യുവതാരം സ്റ്റെഫാനോസ് സിസിപാസും കുതിപ്പുതുടങ്ങി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...