ഇടംകാലന്‍ പഞ്ചില്‍; ഇടിക്കൂട്ടിൽ വൻതിരിച്ചുവരവ്: അത്ഭുതമായി ' നൊട്ടോറിയസ് '

conor-19
SHARE

2020... വമ്പന്‍ തിരിച്ചുവരവുകളുടെ വര്‍ഷമായി ഇപ്പൊഴേ ഇതിനെ അടയാളപ്പെടുത്താം. രണ്ടുവര്‍ഷത്തിന് ശേഷം.. അതും അമ്മായായശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ മിര്‍സ കിരീടം നേടിയത് കഴിഞ്ഞ ദിവസം.  പിന്നാലെ ഇത് ഇടിക്കൂട്ടില്‍ നിന്ന് ഒരാള്‍ പറയുന്നു തിരുമ്പി വന്ത് സൊല്ല് !!

കൃത്യമായി പറഞ്ഞാല്‍ 15 മാസം കഴിഞ്ഞാണ് കേജിനുള്ളിലേക്ക് കോണര്‍ മഗ്രിഗര്‍ കാലെടുത്ത് വയ്ക്കുന്നത്. വേദി വെല്‍റ്റര്‍‌വെയ്റ്റ് വിഭാഗം മല്‍സരം. മുന്‍ ലൈറ്റ്‌വെയ്റ്റ് ചാംപ്യന്‍ കൗബോയാണ് എതിരാളിയെന്നത് കൊണ്ടുതന്നെ ഒരു മൗത്ത് വാട്ടറിങ് ഗെയിമിനായിരുന്നു ലോകമെമ്പാടും സാധ്യത കല്‍പ്പിച്ചത്... കാത്തിരുന്നത്. മല്‍സരത്തിന് മുന്‍പ് ഡബ്ല്യൂ ഡബ്ല്യൂ ഇ സൂപ്പര്‍ സ്റ്റാര്‍ ബാറ്റിസ്റ്റവരെ പ്രവചിച്ചത് കൗബോയുടെ ജയം. അവിെടയാണ് ' നൊട്ടോറിയസ് ' അത്ഭുതമായത്. ഒരുവര്‍ഷത്തെ ഇടവേള ഒന്നുമല്ലെന്ന് തെളിയിച്ചത് വെറും നാല്‍പത് സെക്കന്‍ഡില്‍!!!

മഗ്രിഗറുടെ ഷോള്‍ഡര്‍ സ്ട്രൈക്ക് കൗബോയുടെ മൂക്ക് തകര്‍ത്തു. ചോരയൊലിപ്പിച്ച് നിന്ന ഡൊണള്‍ഡ് കൗബോയ് സെറോണിെയ ഇടംകാലന്‍ പഞ്ചില്‍ വീഴ്ത്തി. പിന്നെ പതിവ് പോലെ കരുത്തുറ്റ ഇടംകയ്യന്‍ പഞ്ചുകള്‍.. 1160 ദിവസത്തിന് ശേഷം ഒക്ടഗണില്‍ മഗ്രിഗറുെട കൈകളുയര്‍ന്നു. വിജയാഘോഷത്തിനിടയിലും എതിരാളിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ  ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി. 

ലൈറ്റ്‌വെയ്റ്റ്, ഫെതര്‍വെയ്റ്റ്, വെല്‍റ്റര്‍വെയ്റ്റ് വിഭാഗങ്ങളില്‍ നോക്കൗട്ട് ജയം നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും അയര്‍ലന്‍ഡുകാരന് സ്വന്തം. 

ഫെതര്‍വെയ്റ്റ് ചാംപ്യനായി പത്തുവര്‍ഷം തുടര്‍ന്ന ജോസ് അള്‍ഡോയെ വെറും പതിമൂന്ന് സെക്കന്‍ഡില്‍ വീഴ്ത്തിയാണ് നൊട്ടോറിയസ് ലോക ശ്രദ്ധയിലേക്കുയര്‍ന്നത്. ലൈറ്റ്‌വെയ്റ്റ്, ഫെതര്‍വെയ്റ്റ് വിഭാഗങ്ങളില്‍ ഒരേസമയം ചാംപ്യനായ താരമെന്ന നേട്ടവും കോണര്‍ മഗ്രിഗര്‍ക്ക് സ്വന്തം.

ഇത് മഗ്രിഗറുടെ രണ്ടാംവരവാണ്. ഫ്ലോയിഡ് മെയ്‌വെതറിനെതിരായ നൂറ്റാണ്ടിലെ പോരില്‍ തോറ്റതോടെയായിരുന്നു ആദ്യപിന്‍വാങ്ങല്‍. രണ്ടാംവരവില്‍ 2018– ഒക്ടോബറില്‍ ഖബിബ് നുര്‍മാഗോമെഡോവിനോട് തോറ്റശേഷം തലതാഴ്ത്തി വേദനോടെ വിടപറഞ്ഞു. 

മഗ്രിഗര്‍ പറഞ്ഞപോലെ ഒന്നിനും തടുക്കാനാകില്ലെന്ന് വിശ്വസിക്കുന്നിടത്തോളം കാലം അയാള്‍ വീണ്ടും അത്ഭുതം കാണിക്കും.. ഇങ്ങനെ രാജകീയമായി തിരിച്ചുവരും.. ജോലിയില്ലാതെ അയര്‍ഡില്‍ അല‍ഞ്ഞുതിരിഞ്ഞ നടന്ന പയ്യനില്‍ നിന്ന് രാജ്യത്തിന്റെ ഐക്കണായി അയാള്‍ മാറിയത് അങ്ങനെയാണ്...

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...