ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള; ലീഗിൽ 4ാം സ്ഥാനത്ത്

east-bengal-v-gokulam
SHARE

ഐലീഗില്‍ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള. 3–1നാണ് ഗോകുലത്തിന്റെ വിജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുനിന്ന് ഗോകുലം നാലാം സ്ഥാനത്തെത്തി.

ബംഗാളിന്റെ ഫുട്ബോള്‍ വീര്യത്തെ നാലുദിവസത്തിനിടെ രണ്ടാം തവണ അടിയറവുപറയിച്ച് കേരളത്തിന്റെ സ്വന്തം ക്ലബുകള്‍ .  ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ഗോകുലം കേരള ഈസ്റ്റ് ബംഗാളിനെ തറപറ്റിച്ചത്. 21ാം മിനിറ്റില്‍ ഹെന്‍‍റി കിസേക്ക ഗോകുലത്തിനെ മുന്നിലെത്തിച്ചു 

മഞ്ഞയും ചുവപ്പുമണിഞ്ഞ ഗ്യാലറി ആര്‍ത്തുവിളിച്ചതോടെ ആറുമിനിറ്റുകള്‍ക്കകം ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് മാര്‍ട്ടി ക്രെസ്പിയുടെ സെല്‍ഫ് ഗോളില്‍ ഗോകുലം വീണ്ടും മുന്നില്‍. 65ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്റെ ജയമുറപ്പിച്ചു, 

ഈസ്റ്റ് ബംഗാളിനെ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ഗോകുലം  10 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് എത്തി.  മിനര്‍വ പഞ്ചാബാണ്  ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...