അമ്മയായ ശേഷം ആദ്യമായി കോര്‍ട്ടില്‍; സാനിയ മിര്‍സയ്ക്ക് വിജയത്തുടക്കം

sania-mirza-tennis
SHARE

പ്രസവത്തോടനുബന്ധിച്ച് കുറച്ചുകാലം ടെന്നീസ് കോർട്ടിൽ നിന്നും അകന്നുനിൽക്കുകയായിരുന്നു സാനിയ മിർസ. മകൻ ജനിച്ച് അധികം വൈകാതെ ടെന്നീസ് കോർട്ടിലേക്ക് തിരികെ എത്താനുള്ള പരിശ്രമങ്ങളും തുടങ്ങി. ഇപ്പോഴിതാ അമ്മയായ ശേഷമുള്ള ആദ്യ മൽസരത്തിൽ വിജയത്തുടക്കത്തോടെ സാനിയ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നു. 

ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. 2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. നവംബറിൽ സാനിയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ടോക്യോ ഒളിംപിക്സാണ് മനസിലെന്ന് സാനിയ അന്നേ പറഞ്ഞിരുന്നു. ആറ് ഗ്രാൻസ്ലാം കിരീടം നേടിയ സാനിയ ഇന്ത്യ കണ്ട മികച്ച കായിക താരങ്ങളിൽ ഒരാളാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...