രഞ്ജിയിൽ പഞ്ചാബിനെ കറക്കി വീഴ്ത്തി ജലജ് സക്സേന; കേരളത്തിന് ആദ്യജയം

renji-cricket
SHARE

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആദ്യജയം. പഞ്ചാബിനെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സനേയുടെ മികവില്‍ 21 റണ്‍സിന് തോല്‍പ്പിച്ചു. 146 റണ്‍സ് പിന്തുടര്‍ന്ന പ‍ഞ്ചാബ്, രണ്ടാം ഇന്നിങ്സില്‍ 124 റണ്‍സിന് പുറത്തായി. 33 റണ്‍സ് ചേര്‍ത്ത മായങ്ക് മാര്‍ക്കണ്ഡേ–സിദ്ധാര്‍ഥ് കൗള്‍ 9–ാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ജയം വൈകിപ്പിച്ചത്. മായങ്ക് 23 റണ്‍സും സിദ്ധാര്‍ഥ് 22 റണ്‍സുമെടുത്തു. ജലജും എം.ഡി.നിധീഷും മല്‍സരത്തില്‍ ആകെ എട്ട് വിക്കറ്റ് നേടി. 

സീസണിലെ ആദ്യര‍ഞ്ജി ട്രോഫി മല്‍സരത്തിനിറങ്ങിയ നിധീഷ് ആദ്യഇന്നിങ്സില്‍ ഏഴ് വിക്കറ്റ് നേടിയിരുന്നു. ആദ്യഇന്നിങ്സില്‍ പുറത്താകാതെ 91 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കളിയിലെതാരം.  ഒന്‍പത് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം, രണ്ടാം ഇന്നിങ്സില്‍ 136 റണ്‍സിന് പുറത്തായി.  31 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ്  ടോപ് സ്കോറര്‍.  

MORE IN SPORTS
SHOW MORE
Loading...
Loading...