ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിട്ടില്ല; പാണ്ഡ്യ പരാജയപ്പെട്ടിട്ടില്ല; വ്യക്തമാക്കി പരിശീലകൻ

pandya-12-01
SHARE

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി താരത്തിന്റെ ട്രെയിനർ. താരത്തോട് ഏതെങ്കിലും ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് രജനീകാന്ത് പ്രതികരിച്ചു. 

മുംബൈയില്‍ നടത്തിയ ഫിറ്റനസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡിലേക്ക് പറക്കാന്‍ സാധിച്ചില്ലെന്നും ഇതോടെ സീനിയര്‍ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും പാണ്ഡ്യയുടെ ബൗളിങ് ജോലിഭാരം കൂടി പരിശോധിക്കാനുള്ളതിനാല്‍ അദ്ദേഹം പരിശീലനം തുടരേണ്ടതുണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ട്രെയിനര്‍ എസ്. രജനികാന്ത് വ്യക്തമാക്കി. 

ഇതോടെ ഇന്ത്യ എ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ പാണ്ഡ്യ ഉണ്ടാകില്ല. ഇതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തിലും താരത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. എന്നാലിത് കായികക്ഷമത കൈവരിക്കാനാകാത്തതിൽ അല്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. 

MORE IN SPORTS
SHOW MORE
Loading...
Loading...