പ്രായത്തെ ട്രാക്കിന് പുറത്താക്കുന്ന 'ചെറുപ്പം'; ദേശീയ മാസ്റ്റേഴ്സ് അത്​ലറ്റിക് മീറ്റിന് തുടക്കം

masters-11
SHARE

പ്രായത്തെ ട്രാക്കിന് പുറത്താക്കി ദേശീയ മാസ്റ്റേഴ്സ് അത്്ലറ്റിക് ചാംപ്യന്‍ഷിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് നാല്‍പതാമത് അത്്ലറ്റിക് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.

ചാടാനും ഓടാനും നടക്കാനും എറിയാനും പ്രായം തടസമല്ല. 1857 താരങ്ങളാണ് കോഴിക്കോടിന്റെ മണ്ണില്‍ വാര്‍ധക്യത്തിലെ കായിക ശക്തി തെളിയിക്കുന്നത്. 95വയസുവരെയുള്ളവരാണ് മത്സരാര്‍ഥികള്‍. മൂന്നാംതവണയാണ് കേരളം ദേശീയ ചാംമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. ഇതിന് മുന്‍പ് രണ്ടുതവണയും തിരുവനന്തപുരം നഗരമാണ് ട്രാക്കൊരുക്കിയത്. 

പതിനെട്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള പങ്കാളിത്തം മത്സരത്തിലുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി അയല്‍രാജ്യമായ ശ്രീലങ്കയില്‍നിന്നുളള താരങ്ങളും ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു. 43പേര്‍ ഇത്തവണ കടല്‍കടന്ന് കോഴിക്കോടെത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...