എല്ലാവരും തുടങ്ങുമ്പോൾ എനിക്ക് നിർത്തേണ്ടി വന്നു; കുറ്റബോധമുണ്ടെന്ന് ഇർഫാൻ പഠാൻ

irafan-05
SHARE

ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ വലിയൊരു കുറ്റബോധം തന്നെ വേട്ടയാടുന്നുണ്ടെന്ന് ഇർഫാൻ പഠാൻ. പലരും അന്താരാഷ്ട്ര കരിയർ തുടങ്ങുന്ന പ്രായത്തിൽ വിരമിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും 'സ്വിങിന്റെ സുൽത്താനെ'ന്ന് അറിയപ്പെട്ട താരം പറയുന്നു.

ഏഴു വർഷം ഇന്ത്യൻ ടീമിലേക്കുള്ള വിളിയും പ്രതീക്ഷിച്ചിരുന്ന ശേഷം 35–ാം വയസിലാണ് മികച്ച ഓൾറൗണ്ടറായിരുന്ന പഠാൻ വിരമിച്ചത്. '27–ാം വയസിൽ  301 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കി. കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ അകാരണമായി ടീമിൽ നിന്ന് പുറത്തായി. ആരോടും പരാതിയില്ല. പക്ഷേ അക്കാര്യം ഓർക്കുമ്പോൾ പശ്ചാത്താപ'മുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ടീം ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ച് വരവുണ്ടാകില്ലെന്ന് 2016 ലേ ഉറപ്പിച്ചു. മുഷ്താഖ് അലി ട്രോഫിയിൽ ഏറ്റവുമധികം റൺസ് ആ വർഷം നേടിയിട്ട് കൂടി സെലക്ടർമാർ പരിഗണിച്ചില്ല. ബൗളിങ് പോരെന്നായിരുന്നു അവരുടെ ആക്ഷേപം'. പഠാൻ പറയുന്നു.

ഹർഭജന് ശേഷം ടെസ്റ്റിൽ ഹാട്രിക് നേടിയ ഇന്ത്യൻ താരമാണ് ഇർഫാൻ പഠാൻ. 2006 ൽ പാകിസ്ഥാനെതിരയായിരുന്നു ഈ നേട്ടം.500–600 വിക്കറ്റുകളും കൂടുതൽ റൺസും കളി മതിയാക്കുമ്പോൾ സ്വന്തം പേരിൽ കുറിക്കാനാകുമെന്ന് കരുതിയിരുന്നു. കഴിവുമുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ലെന്നും നിരാശയോടെ പഠാൻ വെളിപ്പെടുത്തി. 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി–20 കളുമാണ് ഇന്ത്യയ്ക്കായി പഠാൻ കളിച്ചത്.ശ്രീലങ്കയ്ക്കെതിരെ 2012 ൽ കളിച്ച ട്വന്റി–20 യിലാണ് പഠാൻ ടീം ഇന്ത്യയുടെ ജഴ്സിയിൽ അവസാനമായെത്തിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...