ടോട്ടനത്തെ ഞെട്ടിച്ച് സതാംപ്റ്റന്‍; ചുവന്ന ചെകുത്താന്‍മാരെ വീഴ്ത്തി ആര്‍സനല്‍

arsnel
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്പറിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി. ടോട്ടനത്തെ സതാംപ്റ്റനും യുണൈറ്റഡ‍ിനെ ആര്‍സനലും തോല്‍പിച്ചു. ലീഗില്‍ ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും  പുതുവര്‍ഷത്തിലെ ആദ്യമല്‍സരം വിജയിച്ചു. 

പുതുവര്‍ഷത്തില്‍ ജയം തേടിയിറങ്ങിയ ടോട്ടനത്തെ സതാംപ്റ്റന്‍ ഞെട്ടിച്ചു. പതിനേഴാം മിനിട്ടില്‍ ഡാനിയല്‍ ഇങ്സ്  നേടിയ ഗോളിലൂടെ ഈ വര്‍ഷത്തെ ആദ്യ അട്ടിമറി. സര്‍പ്രൈസുകള്‍ ഇനിയുമുണ്ടെന്ന് പ്രഖ്യാപിച്ച് കരുത്തരായ ചെല്‍സിയെ ബ്രൈറ്റണ്‍ സമനിലയില്‍ കുരുക്കി. 84–ാം മിനിറ്റില്‍  ബൈസൈക്കിള്‍ കിക്കിലൂടെ ജഹാന്‍ബാക്കാണ് ബ്രൈറ്റന് ജയത്തോളം പോന്ന സമനില സമ്മാനിച്ചത്.

വിജയത്തുടര്‍ച്ചയില്‍ മുന്നേറിയ ചുവന്ന ചെകുത്താന്‍മാരെ ആര്‍സനല്‍ വീഴ്ത്തി. എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും വിജയിച്ചു. ലെസ്റ്റര്‍ എതിരില്ലാത്ത മൂന്ന് ഹോളിന് ന്യൂകാസില്‍ യുണൈറഡിനേയും മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് എവര്‍ട്ടണെയും തോല്‍പിച്ചു. ഗബ്രിയേല്‍ ജിസ്യൂസ് സിറ്റിക്കായി ഇരട്ടഗോളുകള്‍ നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...