ദശാബ്ദത്തിന്റെ നായകന്‍‌‌മാര്‍: ഏകദിനത്തിലും ട്വന്റി 20യിലും ധോണി; ടെസ്റ്റില്‍ കോലി

Britain CWC Cricket
SHARE

കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടക്കിവാണ കളം ഇന്ത്യന്‍ ക്രിക്കറ്റിന്റേതായി മാറിയതില്‍ അഭിമാനിക്കാം. ദശാബ്ദത്തിന്റെ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ് ഇനി. ക്രിക്കറ്റിന്റെ ചെറുരൂപത്തില്‍ ദശാബ്ദത്തിന്റെ നായകന്‍ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി തന്നെ. എന്നാല്‍ ക്ലാസിക് രൂപത്തില്‍ വിരാട് കോലിയാണ് ദശാബ്ദത്തിന്റെ നായകന്‍.  താരങ്ങളെയും ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ചപ്പോള്‍ ധോണിക്ക് ടെസ്റ്റില്‍ സ്ഥാനമില്ല. പക്ഷെ ഏകദിനത്തിലും ട്വന്റി 20യിലും നായകനായി. വിരാട് കോലി ടെസ്റ്റിന്റെ നായകനും ട്വന്റി 20യില്‍ ടീം അംഗവുമായി. എന്നാല്‍ ഏകദിനത്തില്‍ സ്ഥാനമില്ല.

ടീം തിരഞ്ഞെടുപ്പ്

23 അംഗപാനല്‍ ആണ് ഇഎസപിന്‍ ക്രിക്ഇന്‍ഫോയുടെ ദശാബ്ദത്തിന്റെ താരങ്ങളെയും ക്യാപ്റ്റന്മാരെയും തിരഞ്ഞെടുത്തത്. കുറഞ്ഞത് 50 ടെസ്റ്റുകളും 75 ഏകദിനങ്ങളും 100ട്വന്റി 20യും കളിച്ചതാരങ്ങളെയാണ് ദശാബ്ദത്തിന്റെ ടീം തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല.

ധോണി നയിക്കും

ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് സ്ഥാനം പിടിച്ചെങ്കിലും ഒന്നില്‍പോലും നായകനായില്ല. ധോണി നയിക്കുന്ന ഏകദിന ടീമില്‍ ഡിവില്ലിയേഴ്സ് നാലാമനായി ഇറങ്ങും. ദക്ഷിണാഫ്രിക്കയുടെ ഹഷിം ആംലയും ഇന്ത്യയുടെ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാമനായും ന്യൂസീലന്‍‍ഡിന്റെ റോസ് ടെയ്‌ലര്‍ അഞ്ചാമനായും ധോണി ആറാമനായും ഇറങ്ങും. ദക്ഷിണാഫ്രിക്കയുടെ ഷാക്കിബ് അല്‍ഹസന്‍ ഓള്‍റൗണ്ടറുടെ റോളില്‍ ഇറങ്ങുമ്പോള്‍ ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്്റ്റാര്‍ക്ക്, ലസിത് മലിംഗ എന്നിവര്‍ പേസ് ആക്രമണത്തിന് അണിനിരക്കും. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ ലെഗ്സ്പിന്നറായി ടീമിലെത്തി.

2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്ന ധോണി തന്നെ ദശാബ്ദത്തിന്റെ ട്വന്റി 20 ക്യാപ്റ്റന്‍. എന്നാല്‍ ടീമില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആധിപത്യമാണ്. അഞ്ചുതാരങ്ങള്‍ ഇടംനേടി. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലും സുനില്‍ നാരയനുമാണ് ഓപ്പണര്‍മാര്‍. മൂന്നാമനായി വിരാട് കോലി ഇറങ്ങും. ഡിവില്ലിയേഴ്സ് നാലാമനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധോണി അഞ്ചാമനായും ഇറങ്ങും. വെസ്റ്റ് ഇന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡും ഡ്വയിന്‍ ബ്രാവോയും ആന്ദ്രെ റസലും ഓള്‍റൗണ്ടര്‍മാരായിട്ടുണ്ട്. 

ലങ്കയുടെ മലിംഗയും ഇന്ത്യയുടെ ബുംറയും പേസ് ആക്രമണം നയിക്കും. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് സ്പിന്നര്‍. ഓസ്ട്രേലിയയുടെയും ന്യൂസീലന്‍ഡിന്റെയും താരങ്ങള്‍ ടീമില്‍ ഇടംനേടാതെപോയെന്നതും ശ്രദ്ധേയം.

ടെസ്റ്റില്‍ കോലി

വിരാട് കോലി ദശാബ്ദത്തിന്റെ ടെസ്റ്റ് ടീമിനെ നയിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഓപ്പണിങ്ങിന് ഇറങ്ങും. പിന്നാലെ ന്യൂസീലന്‍‍ഡിന്റെ കെയിന്‍ വില്യംസണും വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെത്തും. ഹെഡിങ്‌ലി ടെസ്റ്റിന്റെ ഹീറോ ബെന്‍ സ്റ്റോക്സ് ഈ ടീമിലുണ്ട്. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിനും ബോളിങ് ഓപ്പണ്‍ ചെയ്യും. ഇന്ത്യയുടെ അശ്വിനും ശ്രീലങ്കയുടെ ഹേരാത്തുമാണ് സ്പിന്‍ വിഭാഗം കൈകാര്യംചെയ്യുന്നത്. ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ദശാബ്ദത്തിന്റെ ടീമിലെത്തിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...