'98'ലെ ആ പടം ഇങ്ങനെ; കണക്ക് ചോദിക്കാൻ കാത്ത് ബെക്കാം ആരാധകൻ

beckam
SHARE

1998ല്‍ , ഫോര്‍ ഫോര്‍ ടു എന്ന മാഗസിന്‍ ഒരു പ്രവചനം നടത്തി. 2020ല്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം എങ്ങനെയായിരിക്കുമെന്നായിരുന്നു മാഗസിന്റെ കണക്കുകൂട്ടല്‍. 2020 ആകാന്‍ കാത്തിരിക്കുകയായിരുന്നു ബെക്കാം ആരാധകര്‍, ആ പടത്തിന് കണക്ക് ചോദിക്കാന്‍.   

1998 ബെക്കാമിന് 22 വയസ്. ഫുട്ബോള്‍ ആരാധകരുടെ മനംകവര്‍ന്ന സുന്ദരന്‍.  32  വര്‍ഷങ്ങള്‍ക്ക് ശേഷം ഡേവിഡ് ബെക്കാം  മുടിയും പല്ലും കൊഴിഞ്ഞ് 44ാം വയസില്‍ വാര്‍ധക്യത്തെ വരവേറ്റ് ഇങ്ങനെയായിരിക്കുമെന്ന് മാഗസിന്‍ കണ്ടെത്തി. അദ്ദേഹത്തിന് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടും. ഇംഗ്ലണ്ട് വെറ്ററന്‍ ടീമിനായി ഇപ്പോള്‍  കളിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രവചനചിത്രം പ്രസിദ്ധീകരിച്ചത്. മാഗസിന്റെ കണക്കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് 2020 സാക്ഷാല്‍ ബെക്കാം ഇങ്ങനെ.

സ്വര്‍ണമുടിക്കും സിക്സ്പായ്ക്കിനും ഒരു മാറ്റവുമില്ല. സമ്പന്നരായ ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഇന്നും മുന്‍പന്തിയില്‍. ഫുട്ബോള്‍ മൈതാനം വിട്ട ബെക്കാം സ്വന്തമായി തുടങ്ങിയ ഫുട്ബോള്‍ ടീം ഇന്റര്‍ മയാമി ഈ വര്‍ഷം കളത്തിലിറങ്ങും. 442 വിന്റെ പ്രവചനം സത്യമാക്കാന്‍ ബെക്കാനമിന് 12 മാസത്തെ സമയംകൂടിയുണ്ടെന്നാണ് ഒരു ആരാധകന്‍ ട്വറ്ററില്‍ കുറിച്ചത്. 

MORE IN SPORTS
SHOW MORE
Loading...
Loading...