'പുതു' ഇന്നിങ്സ് കുറിച്ച് ഹാർദിക് പാണ്ഡ്യ; അതിശയം പ്രകടിപ്പിച്ച് കോഹ്‍ലി

hardik-pandya-natasha
SHARE

പുതുവർഷത്തിൽ പുതിയ ഇന്നിങ്സ് കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കാമുകിയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പാണ്ഡ‍്യ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. 

ഇരുവർക്കും അ‌ഭിനന്ദവുമായി എത്തിയവരിലൊരാൾ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‍ലിയാണ്. ഇത് ഉഗ്രൻ ന്യൂ ഇയർ സർപ്രൈസ് ആയിരിക്കുന്നുവെന്നും ഇരുവർക്കും ആശംസകൾ നേരുന്നുവെന്നുമാണ് കോഹ്‍ലി കുറിച്ചത്. 

പാണ്ഡ്യയും നടാഷയും ഏറെ നാളായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. പുതുവർഷത്തിൽ നടാഷയുടെ കൈപിടിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മോതിരക്കൈമാറ്റം നടന്ന കാര്യം പാണ്ഡ‍്യ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. 

നടാഷ, നീ എന്റേതാണ്.. ഞാന്‍ നിന്റേതും.. ഇപ്പോഴിതാ ലോകം മുഴുവന്‍ അത് തിരിച്ചറിഞ്ഞെന്ന കുറപ്പോടെയാണ് ഹാര്‍ദിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഏറെ നാളായി ഇരുവരും ഡേറ്റിങ്ങിലായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...