അഫ്രീദിയുടെ 'പൊലീസ് മുറ'; ഒത്തുകളി സമ്മതിച്ച് ആമിർ; വെളിപ്പെടുത്തി റസാഖ്

spot-fixing-pakistan-12
SHARE

പാക്കിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതു‌വെയ്പ് വിവാദവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ആരോപണ വിധേയനായ പേസ് ബോളർ മുഹമ്മ് ആമിറിനെ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി 'പൊലീസ് മുറ' ഉപയോഗിച്ചാണ് സത്യം പറയിച്ചതെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. ഒത്തുകളി വിവാദത്തിൽ അഞ്ചുവർഷത്തെ വിലക്ക് ലഭിച്ച ആമിർ പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകകപ്പ് ടീമിലംഗമായ ആമിർ ഇന്ന് ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. 

''മുറിക്ക് പുറത്ത് പോകാൻ അഫ്രീദി എന്നോട് ആവശ്യപ്പെട്ടു. പുറത്തുനിന്ന് അഫ്രീദി ആമിറിനെ തല്ലുന്ന ശബ്ദം ഞാൻ കേട്ടു''- റസാഖിന്റെ വാക്കുകൾ. സംഭവത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയതിൽ ബോര്‍ഡിനും പങ്കുണ്ടെന്ന് റസാഖ് ആരോപിക്കുന്നു.

ഒത്തുകളി വിവാദത്തിൽ ഐസിസിയെ ഇടപെടുത്തുന്നതിന് പകരം ആരോപണ വിധേയരായ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ച് അന്വേഷണം നടത്തുകയായിരുന്നു ബോർഡ് ചെയ്യേണ്ടിയിരുന്നത്. താരങ്ങൾ ആരോപണം നിഷേധിച്ചത് പരിഗണിക്കേണ്ട കാര്യം പോലുമുണ്ടായിരുന്നില്ലെന്ന് റസാഖ് പറഞ്ഞു.

2010ൽ ആണ് മുഹമ്മദ് ആമിർ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്, പേസർ മുഹമ്മദ് ആസിഫ് എന്നിവരോടൊപ്പം ഒത്തുകളി വിവാദത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മനപ്പൂർവ്വം നോബോൾ എറിയുകയായിരുന്നു ആമിർ. ആമിർ കുറ്റം സമ്മതിച്ചു. സൽമാന് പത്ത് വർഷവും ആസിഫിന് ഏഴുവർഷവും ആമിറിന് അഞ്ചുവർഷവും വിലക്ക് ലഭിച്ചു. ലോകത്തിന് മുന്നിൽ പാക്ക് ക്രിക്കറ്റ് നാണം കെട്ട ദിവസങ്ങൾ. 

MORE IN KERALA
SHOW MORE
Loading...
Loading...