വിരമിക്കൽ പ്രഖ്യാപിച്ച് ലിയാൻഡർ പെയ്സ്; 2020ൽ ടെന്നീസിനോടു വിട പറയും

lianderpase
SHARE

ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കുന്നു. 2020–ല്‍ ടെന്നിസിനോട് വിടപറയുമെന്ന് പെയ്സ് ട്വീറ്റുചെ്യതു. ഇന്ത്യയ്ക്ക് െടന്നിസ് ചരിത്രത്തില്‍ ഇടംനല്‍കിയാണ് പെയ്സ് കോര്‍ട്ടിനോട് വിടപറയുന്നത്.

കൂട്ടുകാരന്‍ മഹേഷ് ഭൂപതിയോടൊപ്പം നടത്തിയത് ഇന്ത്യന്‍ കായികലോകം കണ്ട എക്കാലത്തെയും മികച്ച പോരാട്ടങ്ങള്‍. 1999–ല്‍ പേസ് ഭൂപതി കൂട്ടുകെട്ട് റാങ്കിങ്ങില്‍ ലോകത്തിന്റെ നെറുകയിലെത്തി. 24 തുടര്‍ജയങ്ങളുടെ റെക്കോര്‍ഡും പേസ് ഭൂപതി കൂട്ടുകെട്ടിനുണ്ട്

29 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിന് വിരാമമിടുമ്പോള്‍ പേരിനൊപ്പമുള്ളത് എട്ട് ഡബിള്‍സ് ഗ്രാന്‍സ്ലാമും 10 മിക്സ്‍ഡ് ഡബിള്‍സ് കിരീടവും. അവസാന ഗ്രാന്‍സ്ലാം കിരീടം ചൂടിയത് 2016– ഫ്രഞ്ച് ഓപ്പണില്‍ മാര്‍ട്ടിന ഹിങ്ഗിസിനൊപ്പം മിക്സ്ഡ് ഡബിള്‍സില്‍. 43 വിജയങ്ങളുമായി ഏറ്റവുംകൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ റെക്കോര്‍ഡും പെയ്സിനുണ്ട്. 1996–ലെ അറ്റ്ലാന്റ ഗെയിംസിലെ വെങ്കലനേട്ടത്തോടെ ഒളിംപിക്സില്‍ വേദിയില്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യഇന്ത്ക്കാരനായി. 45-ാംവയസില്‍ മെക്സിക്കന്‍ പങ്കാളി എയ്ഞ്ചല്‍ റീയെസിനൊപ്പം സാന്റോ ഡൊമിംഗോ ഓപ്പണ്‍ കിരീടം നേടി പ്രായം ഒരക്കം മാത്രമെന്ന് തെളിയിച്ചു. ക്രിസ്തുമസ് ആശംസകളറിയിച്ചുള്ള ട്വീറ്റിലൂടെയാണ് വിടവാങ്ങലിനെക്കുറിച്ച് പെയ്സ് വെളിപ്പെടുത്തിയത്. 2020–ല്‍ കുറച്് മല്‍സരങ്ങള്‍ മാത്രമേ കളിക്കൂ. എല്ലാ സമയത്തും പിന്തുണച്ച മാതാപിതാക്കള്‍, മകള്‍ അയാന, സഹോദരി എന്നിവര്‍ക്കെല്ലാം നന്ദിയും അറിയിച്ചു

MORE IN SPORTS
SHOW MORE
Loading...
Loading...