ക്ലബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം ലിവര്‍പൂളിന്; ആദ്യ കിരീടനേട്ടം

foot-ball-013
SHARE

ക്ലബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം ലിവര്‍പൂളിന്. ബ്രസീലിയന്‍ ക്ലബ് ഫ്ലമെന്‍ഗോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിവര്‍പൂള്‍ ക്ലബ് ജേതാക്കളായത്. ലിവറിന്റെ ആദ്യ കിരീടനേട്ടമായിരുന്നു ഇത്.

പ്രീമിയല്‍ ലീഗിലെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തിലെത്തിയ ലിവര്‍പൂളിലെ ഫ്ലമെന്‍ഗോ ശരിക്കും വെള്ളം കുടിപ്പിച്ചു. കളി അധികസമയത്തേക്ക്

ഒടുവില്‍ തൊണ്ണൂറ്റിയൊന്‍പതാം  മിനുട്ടില്‍ ബ്രസീല്‍ താരം റെബോര്‍ട്ടോ ഫെര്‍മിനോ ലിവര്‍പൂളിനെ രക്ഷിച്ചു. ആദ്യ ക്ലബ് ലോകകപ്പ് കിരീടം ലിവറിന് സ്വന്തം.

പ്രീമിയല്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്നൂഗോളിന് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ എവേര്‍ട്ടനും ആര്‍സനലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ലാലിഗയില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ നേടിയ മല്‍സരത്തില്‍ അലാവസിനെ 4–1ന്  ബാര്‍സ തര്‍ത്തു. ബാര്‍സയ്ക്കായി മെസിയും സുവാരസും ഗ്രീസ്മാനും ഗോള്‍ നേടി. 

ജര്‍മന്‍ ബുന്ദസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക് വൂള്‍വ്സ് ബര്‍ഗിനെയും  ഇറ്റാലിയന്‍ സിരി എയില്‍ ഇന്‍റര്‍മിലാന്‍ ജെനോവയെയും  തോല്‍പ്പിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...