ഒരു രക്ഷേമില്ല, തകർപ്പൻ ബാറ്റിങ്; കോലിയെ അമ്പരപ്പിച്ച് കുട്ടിത്താരം; വിഡിയോ

cricket-15
SHARE

കോപ്പിബുക്ക് ഷോട്ടുകൾ തകർത്ത് കളിക്കുന്ന 'ഡയപ്പർ ബേബി' ഇൻസ്റ്റഗ്രാമിലെ സ്റ്റാറായിരിക്കുകയാണ്. കവർ ഡ്രൈവുകളിൽ വിസ്മയം തീർക്കുന്ന കുഞ്ഞൻ ക്രിക്കറ്ററുടെ വിഡിയോ കെവിൻ പീറ്റേഴ്സൺ പങ്കുവച്ചതാണ് വൈറലാകുന്നത്. 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയോട് ദേ കളി കണ്ടിട്ട് ടീമിലെടുക്കൂ, ടീമിലെടുക്കില്ലേ എന്നായിരുന്നു പീറ്റേഴ്സണിന്റെ പോസ്റ്റ്. ഉടൻ തന്നെ വിഡിയോയ്ക്ക് കോലി മറുപടിയുമായെത്തി. അവൻ എവിടുന്നാണ്? അസാമാന്യ പ്രതിഭയെന്ന് കോലിയും സമ്മതിച്ചു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാഫ് ഡ്യൂപ്ലസിയും കൂടി എത്തിയതോടെ ചർച്ച ചൂട് പിടിച്ചു. 

കുട്ടി ഏത് നാട്ടുകാരനാണെന്ന കമന്റിൽ ആരാധകർ അവരവരുടെ നാട് എഴുതിയിട്ടു. ചില വിരുതൻമാർ പന്തിനെ മാറ്റിയിട്ട് ഈ കുട്ടിക്ക് അവസരം നൽകണമെന്ന് വരെ കമന്റ് ചെയ്തിട്ടുണ്ട്. ഫോക്സ് ക്രിക്കറ്റ് പങ്കുവച്ച ഈ വിഡിയോ നേരത്തെ മൈക്കല്‍ വോണും ട്വീറ്റ് ചെയ്തിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...