ജംഷഡ്പൂര്‍ ജഴ്സിയില്‍ സി കെ വിനീത്; ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ബുട്ട്കെട്ടും

ck-vineeth
SHARE

ഹോം ഗ്രൗണ്ടിലേയ്ക്ക് എതിരാളിയായി സി.കെ വിനീതിന്റെ മടങ്ങിവരവാണ്  ഇന്നത്തെ മല്‍സരത്തിന്റെ മറ്റൊരു സവിശേഷത. വിനീതിനെ കൂടാതെ മുന്‍ക്ലബിനെതിരെ ബൂട്ടുകെട്ടുന്ന താരങ്ങള്‍ ഇനിയുമുണ്ട് 

ഇതുപോലൊരു ഗോള്‍ വിനീത് ഇന്നുനേടിയാല്‍ അന്ന് ആര്‍ത്തുവിളിച്ച കാണികള്‍ നിശബ്ദരാകും.  ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വിനീത് ആശങ്കപ്പെടുന്നില്ല 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍നേട്ടക്കാരില്‍ മുന്‍നിരയിലാണ് വിനീതിന്റെ സ്ഥാനം . ജംഷഡ്പൂരിനായി ആദ്യഗോള്‍ നേടുകയാണ് ലക്ഷ്യം. മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ഫറൂഖ് ചൗധരിയാണ്  ജംഷഡ്പൂര്‍ മുന്നേറ്റനിരയിലെ പ്രധാനി. ബ്ലാസ്റ്റേഴ്സിന്റെ സെര്‍ജിയോ സിഡോഞ്ചയും മാരിയോ അര്‍ക്വസും മുന്‍ക്ലബിനെതിരെയാണ് ഇന്ന് ബൂട്ടുകെട്ടുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...