ഹിറ്റ്മാനല്ല, സിക്സ്മാന്‍; അഫ്രീദിയെയും ഗെയ്‌‌ലിനെയും മറികടന്നു

rohit-sharma-sixex
SHARE

ടീം ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റില്‍ താന്‍ തന്നെയാണ് സിക്സര്‍ കിങ്ങെന്ന് തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. നൂറും ഇരുന്നൂറമല്ല 400 സിക്സറുകളാണ് ഹിറ്റ്മാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേടിയെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ പറത്തിയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 

ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി  എന്നിവര്‍ മാത്രം കടന്നിട്ടുള്ള 400 എന്ന മാന്ത്രികസംഖ്യയാണ് രോഹിത് ഇന്ന് മറികടന്നത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361–ാം ഇന്നിങ്സിൽ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളിൽനിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486–ാം ഇന്നിങ്സിലാണ് 400 സിക്സ് നേടിയത്

ഹിറ്റ്മാന്‍ സിക്സ് ചാര്‍ട്ട്

0 – 100 സിക്സുകൾ - 166 ഇന്നിങ്സ്

101 – 200 സിക്സുകൾ - 76 ഇന്നിങ്സ്

201 – 300 സിക്സുകൾ - 59 ഇന്നിങ്സ്

301 – 400 സിക്സുകൾ - 59 ഇന്നിങ്സ്

ഇന്ത്യൻ ക്രിക്കറ്റിലെ ‘സിക്സർ നാഴികക്കല്ലുകൾ

100 സിക്സുകൾ: കപിൽ ദേവ്

150 സിക്സുകൾ: സച്ചിൻ തെൻഡുൽക്കർ

200 സിക്സുകൾ: സൗരവ് ഗാംഗുലി

250 സിക്സുകൾ: സച്ചിൻ തെൻഡുൽക്കർ

300 സിക്സുകൾ: എം.എസ്. ധോണി

350 സിക്സുകൾ: രോഹിത് ശർമ

400 സിക്സുകൾ: രോഹിത് ശർമ

MORE IN SPORTS
SHOW MORE
Loading...
Loading...