'എന്താണിത്'; പന്തിനെ കൂവിവിളിച്ച ആരാധകരോട് കോലി; കയ്യടിക്കാൻ ആവശ്യം

kohli-pant-09-12
SHARE

തിരുവനന്തപുരം കാര്യവട്ടത്തെങ്കിലും മലയാളിതാരം സഞ്ജു സാംസണെ കളിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളി ആരാധകർ. മത്സരത്തിന് മുൻപ് സഞ്ജു ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയപ്പോഴും ആ പ്രതീക്ഷയില്‍ ആരാധകർ ഗാലറിയിലിരുന്ന് ആർത്തുവിളിച്ചു. എന്നാൽ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു പുറത്ത്, പന്ത് അകത്ത്. 

കലിപ്പിലായ ആരാധകർ മത്സരത്തിലുടനീളം പന്തിനെ കൂവി വിളിച്ചു. പന്ത് ബാറ്റിങ്ങിനിറങ്ങിയപ്പോഴും വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോഴുമെല്ലാം ആരാധകർ കൂവി വിളിച്ചു. 

ഒടുവിൽ ക്യാപ്റ്റൻ വിരാട് കോലി ഇടപെട്ടു. ഗാലറിക്കരികിൽ ഫീൽഡിങ്ങിന് എത്തിയപ്പോൾ എന്താണിത് എന്ന തരത്തിൽ കോലി കൈകൊണ്ട് ആംഗ്യം കാണിച്ചു. കൂവി വിളിക്കുന്നതിന് പകരം കയ്യടിക്കാൻ കോലി ആവശ്യപ്പെട്ടു. 

സഞ്ജുവിനെ ഒഴിവാക്കിയതിൽ ആരാധകർ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധമുയര്‍ത്തി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...