കോലിയുടെ ‘നോട്ട്ബുക്കി’ന് മധുരപ്രതികാരം; ‘സെലിബ്രേഷൻ’ വിലക്കി കെസ്റിക്

koli-pollar-williams-2
SHARE

വിരാട് കോലിയുടെ നോട്ട്ബുക്ക് സെലിബ്രേഷന് പകരം വീട്ടി കെസ്റിക് വില്യംസ്. 19 റണ്‍സെടുത്ത കോലിയെ വില്യംസാണ് പുറത്താക്കിയത്.  കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. എന്നാൽ, വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ വിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് അടയാളം കാട്ടിയാണ് വില്യംസ് വിക്കറ്റ് പ്രതികരിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.  ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം മൂന്നാമനായാണ് ഡുബെ ഇറങ്ങിയത്. ദുബെയുടെ ആദ്യട്വന്റി–20 അര്‍ധസെഞ്ചുറിയാണ് ഇത്. നായകന്‍ വിരാട് കോലിക്ക് 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെസ്റിക് വില്യംസാണ് കോലിയെ പുറത്താക്കിയത്. കഴി‍ഞ്ഞ മല്‍സരത്തില്‍ വില്യംസിനെതിരായ കോലിയുടെ നോട്ബുക്ക് സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു.  22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു. രോഹിത് ശര്‍മ 15 റണ്‍സും കെ.എല്‍.രാഹുല്‍ 11 റണ്‍സുമെടുത്ത് പുറത്തായി.

MORE IN SPORTS
SHOW MORE
Loading...
Loading...