'സഞ്ജു..സഞ്ജു'; ആർപ്പുവിളിച്ച് ഗാലറി; അമ്പരന്ന് രവിശാസ്ത്രി; വിഡിയോ

sanju-08-12
SHARE

കാത്തിരുന്ന് സ്വന്തം നാട്ടിലെത്തിയ ടി20 മത്സരത്തിലും സഞ്ജു സാംസൺ കളിക്കില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാഴ്ത്തിയത്. മത്സരത്തിന് മുൻപ് വരെ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ടോസിന് മുൻപ് സഞ്ജു ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോൾ ആരാധകർ ആ പ്രതീക്ഷ കയ്യടികളും ആർപ്പുവിളികളുമായി ഉയര്‍ത്തി. 

പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമധികം കയ്യടി നേടിയത് സഞ്ജുവാണ്. സഞ്ജുവിന് ലഭിച്ച കയ്യടി കണ്ട് പരിശീലകൻ രവി ശാസ്ത്രി പോലും അമ്പരന്നു. ക്യാപ്റ്റൻ വിരാട് കോലിക്കുപോലും നൽകാത്ത സ്വീകരണമാണ് ആരാധകർ സഞ്ജുവിന് കാര്യവട്ടത്ത് നൽകിയത്. 

''സഞ്ജു..സഞ്ജു...''- പരിശീലനസമയത്ത് ഗാലറിയിൽ നിന്ന് ഉച്ചത്തിൽ ആർപ്പുവിളികളുയർന്നു. ഇതുകണ്ട് ചിരിച്ചുകൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്തു സഞ്ജു. നടന്നുനീങ്ങുന്നതിനിടെ രവിശാസ്ത്രി സഞ്ജുവിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചു. ആരാധകരെ നോക്കി സഞ്ജുവിനെ ഇടിക്കുന്നപോലെ ആംഗ്യം കാട്ടിയ രവിശാസ്ത്രി സഞ്ജുവിനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഞ്ജുവാകട്ടെ പതിവുപോലെ ചിരിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...