ഹൈദരാബാദിൽ കളിയാക്കൽ; കേരളത്തിൽ സ്നേഹം: താരമായി കെസ് റിക് വില്യംസ്

teamhotel-02
SHARE

നിർണായക മൽസരത്തിന് മുൻപും ടെൻഷൻ ഒട്ടുമില്ലാതെ വിശ്രമത്തിലും ആഘോഷത്തിലുമാണ് ഇന്ത്യയുടെയും വെസ്റ്റൻഡീസിന്റെയും താരങ്ങൾ. ആഡംബരങ്ങൾ നിറഞ്ഞ കോവളം കൊട്ടാരത്തിൽ മുറി ഒരുക്കിയിരുന്നെങ്കിലും സഹതാരങ്ങൾക്കൊപ്പമാണ് വിരാട് കോലിയും രവി ശാസ്ത്രിയും താമസിച്ചത്. ആരാധകർക്കൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയ വിൻഡീസിന്റെ കെസ് റിക് വില്യംസ് സ്നേഹം പിടിച്ചുപറ്റി.

കഴിഞ്ഞ മൽസരത്തിൽ  അടിച്ച് പറത്തുകയും സിഗ് നേച്ചർ സെലിബ്രേഷനിലൂടെ വിരാട് കോലി കൊമ്പ് കോർക്കുകയും ചെയ്ത താരമാണ്  വിൻഡീസിന്റെ കെസിക് വില്യംസൺ. ഹൈദരാബാദിൽ കളിയാക്കൽ കേൾക്കേണ്ടി വന്നെങ്കിൽ തിരുവനന്തപുരത്തെത്തിയതോടെ കഥ മാറി. ഹോട്ടലിന് മുന്നിൽ കാത്ത് നിന്ന ആരാധകരുടെ അരികിലെത്തി വിശേഷങ്ങൾ പങ്കുവച്ച് ഫോട്ടൊയുമെടുത് വില്യംസൺ സ്റ്റാറായി.

ജേഴ്സിയും പതാകയുമൊക്കെയായി നിന്ന ആരാധകരെ സന്തോഷിപ്പിക്കാൻ പല വിൻഡീസ് താരങ്ങളും സമയം കണ്ടെത്തി. കുടുംബവുമായെത്തിയ ഇന്ത്യൻ താരങ്ങൾ കടൽക്കാറ്റേറ്റ് വിശ്രമത്തിലായിരുന്നു. പ്രത്യേകം തയാറാക്കിയ വിഭവങ്ങൾ കൂടിയായതൊടെ  പൂർണ ആഘോഷ ലഹരിയിൽ.കോവളം കൊട്ടാരത്തിൽ ഒന്നര ലക്ഷത്തോളം വാടക വരുന്ന ആഡംബര മുറി കോലിക്കും രവി ശാസ്ത്രിക്കുമായി പ്രത്യേകം തയാറാക്കിയിരുന്നെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് മറ്റ് താരങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്.

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ സ്ഥലമെന്നാണ് കഴിഞ്ഞ തവണ കോലി കോവളത്തെ വിശേഷിപ്പിച്ചത്. ഇന്നും ആ സ്ഥലം ആസ്വറിച്ച കോലിക്കും സംഘത്തിനും നല്ല ഓർമകൾ സമ്മാനിക്കുന്ന മൽസര ഫലലമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...