കോലിയും ഡിവില്ലിയേഴ്സും പറത്തിയ പന്ത് കണ്ടെത്തി തരുമോ? നാസയ്ക്ക് ട്രോൾ

ABD-03
SHARE

ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്നും കണ്ടെത്തിയ നാസയെ അഭിനന്ദിച്ച് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ട്രോൾ. വിക്രം ലാൻഡറെ കണ്ടത്തിയത് നന്നായി. ആ ടീമിനോട് ഐപിഎല്ലിൽ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും അടിച്ച് പറത്തിയ പന്തുകൾ കണ്ടെത്തി സഹായിക്കാൻ പറയാമോ എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് ആരാധകർ വൈറലാക്കിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്സിനെ തന്നെ തിരിഞ്ഞു കൊത്തിയതാണ് പിന്നെ കണ്ടത്. ആദ്യം പോയി ഒരു ഐപിഎൽ കിരീടം കണ്ടെത്താൻ സഹായം തേടൂ, എന്നിട്ട് പന്ത് പെറുക്കാം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തകർപ്പൻ ബാറ്റിങ് നിരയുണ്ടായിട്ടും കോലിയുടെ ടീമിന് ഇതുവരേക്കും ഐപിഎല്ലിൽ കിരീടം നേടാനായിട്ടില്ല.

ചന്ദ്രനിലേക്കുള്ള വഴി പോലെ ഐപിഎൽ കിരീടത്തിലേക്കുള്ള വഴി കണ്ടെത്തി തരാൻ പറയുകയായിരുന്നു നല്ലതെന്നും ചിലർ കുറിച്ചു. എന്നാൽ മറ്റു ചിലർ ഇത് ടീമുകൾ തമ്മിലുള്ള അടിയാക്കി മാറ്റി. നല്ല ബൗളറെ കണ്ടുപിടിക്കൂ എന്നായി പിന്നീടുള്ള ട്വീറ്റുകൾ. എന്തായാലും നാസയെ ട്രോളി പുലിവാല് പിടിച്ചിരിക്കുകയാണ് റോയൽ ചാലഞ്ചേഴ്സ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...