ലാറയുടെ ആ റെക്കോർഡ് തകർക്കാൻ പോന്ന ഒരേ ഒരാളെയുള്ളൂ; വെളിപ്പെടുത്തി വാർണർ

warner-01
SHARE

ക്രിക്കറ്റ് ഇതിഹാസമായ ബ്രയാൻ ലാറ ടെസ്റ്റിൽ കുറിച്ച ഉയർന്ന വ്യക്തിഗത സ്കോർ റെക്കോർഡ് മറികടക്കാൻ കഴിവുള്ള ഒരേയൊരു ഇന്ത്യൻ താരമേയുള്ളൂവെന്ന് ഡേവിഡ് വാർണർ. അഡ്​ലെയ്ഡിലെ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് ഓസീസ് താരം ഈ പ്രവചനം നടത്തിയത്. പുറത്താവാതെ 400 റൺസെന്ന സ്വപ്ന സമാനമായ ആ നേട്ടത്തിനപ്പുറം എത്താനുള്ള കഴിവ് രോഹിതിനുണ്ടെന്നും വാർണർ പറയുന്നു.

ഏകദിനത്തിലെന്ന പോലെ ടെസ്റ്റിലും മാച്ച് വിന്നറാവാൻ കഴിവുണ്ടെന്ന് രോഹിത് പലതവണ തെളിച്ചു കഴിഞ്ഞതാണെന്നും വാർണർ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായി ഓപ്പണറായി ഇങ്ങിയപ്പോൾ മാൻഓഫ്ദ സീരീസായാണ് രോഹിത് മടങ്ങിയെത്തിയത്. 

പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റ്റിലാണ് വാർണർ ആദ്യ ട്രിപ്പിൾ സെഞ്ചുറി തികച്ചത്. വാർണർ 335 റൺസ് നേടിയതോടെ ടിം പെയ്ൻ 589 ൽ വച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 

ട്വന്റി–20 യിൽ മാത്രമേ മിന്നുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന തന്റെ ധാരണ വീരേന്ദർ സെവാഗാണ് തിരുത്തിയത്. ഐപിഎല്ലിനിടയിൽ ഒരിക്കൽ വീരു അടുത്തെത്തിയ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിനക്ക് നന്നായി തിളങ്ങാൻ കഴിയുമെന്ന് പറഞ്ഞു. പക്ഷേ അന്ന് സെവാഗിന് വട്ടാണ് എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു താനെന്നും വാർണർ ഓർത്തെടുത്തു. അന്ന് സെവാഗ് പറഞ്ഞ വാക്കുകൾ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും വാർണർ കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...