പ്രതിഷേധം ഫലം കണ്ടു; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

sanju
SHARE

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെയും ഉൾപ്പെടുത്തി. ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പിന്മാറിയതോടെയാണ് സഞ്ജു ടീമിൽ ഇടം പിടിച്ചത്. സയ്ദ് മുഷ്‌താഖ്‌ അലി ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് ധവാന് കാലിനു പരുക്കേറ്റത്. മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര അടുത്ത ആഴ്ച ആരംഭിക്കും. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ സഞ്ജു ഉണ്ടായിരുന്നു എങ്കിലും ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. 

ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും കോലാഹലങ്ങൾക്കുമൊടുവിലാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തുന്നത്. സഞ്ജുവിനെ ടീമിൽ തിരിച്ചെടുത്ത കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  വിരാട് കോലിയാണ് ടീമിന്റെ നായകൻ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ രണ്ടാം മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്.

ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11ന് മുംബൈ വാംഖഡെയിൽ മൂന്നാം മത്സരം നടക്കും. ഡിസംബർ 15 മുതൽ ഏകദിന പരമ്പരയ്ക്കു തുടക്കമാകും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...