ഭായ് ആണ് ഭായ്! ഇന്ത്യൻ ഡ്രൈവർക്കൊപ്പം അത്താഴമുണ്ട് പാക് താരങ്ങൾ; വിഡിയോ

pak-indian-driver
SHARE

ക്രിക്കറ്റിലും രാഷ്ട്രീയത്തിലും 'ശത്രു'പക്ഷത്താണെങ്കിലും  പാക് താരങ്ങളും ഇന്ത്യൻ ഡ്രൈവറും തമ്മിലുള്ള സൗഹൃദമാണ് ക്രിക്കറ്റ് ലോകത്തും സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്. ഓസ്ട്രേലിയയിൽ പര്യടനത്തിനെത്തിയ പാക് ടീമിലെ യാസിർ ഷാ, മുഹമ്മദ് ഇമ്രാൻ, നസീം ഷാ, ഷഹീൻ അഫ്രീദി, മൂസ ഖാൻ എന്നിവർക്ക് ഇന്ത്യൻ ഭക്ഷണം കഴിക്കണം. കാര്യം പറഞ്ഞപ്പോൾ ഹോട്ടലുകാർ ബ്രിസ്ബെയിനിലെ ഇന്ത്യൻ ഡ്രൈവർമാരിലൊരാളെ വിളിച്ചു നൽകി.  

പാക് താരങ്ങളെ വല്യ ഇഷ്ടമായ ഡ്രൈവർ ഇവരിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചു. താരങ്ങൾ ഉടൻ തന്നെ ഡ്രൈവറെ ഒന്നിച്ച് അത്താഴം കഴിക്കാൻ വിളിക്കുകയായിരുന്നു. സ്നേഹപൂർവമായ ക്ഷണം സ്വീകരിച്ച അദ്ദേഹം അവർക്കൊപ്പം ഭക്ഷണവും കഴിച്ച് ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

അടുത്ത ദിവസം തന്റെ കാറിൽ കയറിയ എബിസി റേഡിയോ ജേണലിസ്റ്റും കമന്റേറ്ററുമായ ആലിസൺ മിച്ചലിനോട് അദ്ദേഹം പാക് താരങ്ങളുടെ സ്നേഹത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു.  ആലിസൺ ഇത് ക്രിക്കറ്റ് കമന്ററിക്കിടെ ആരാധകരെ അറിയിക്കുകയായിരുന്നു. നിരവധി പേരാണ് പാക് ടീമിന് അഭിനന്ദനം അറിയിക്കുന്നത്. ഇരു രാജ്യങ്ങളും എത്രയും വേഗം സൗഹൃദത്തിന്റെ പാതയിലേക്ക് എത്തട്ടെയെന്നും വിഡിയോയ്ക്ക് താഴെ ആശംസിക്കുന്നുണ്ട്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...