കുരുത്തക്കേട് ഞാൻ പഠിച്ചത് അച്ഛനിൽ നിന്നല്ലേ? ഗാംഗുലിയെ ട്രോളി മകൾ

saurav-ganguly
SHARE

ഇന്ത്യയിലെ ആദ്യ ഡേ–നൈറ്റ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൈയ്യും കെട്ടി നിൽക്കുന്ന ഗാംഗുലിയുടെ ചിത്രം ഏറെ ചർച്ചയായിരുന്നു.

ഗാംഗുലി തന്നെയാണ് ചിത്രം ഇൻസ്റ്റയിൽ പങ്കുവച്ചതും. ചിത്രത്തിന് താഴെ ആരെയാണ് ദേഷ്യപ്പെട്ട് നോക്കുന്നതെന്നായിരുന്നു മകൾ സനയുടെ ചോദ്യം. കുരുത്തക്കേട് കാണിക്കുന്ന നിന്നെ തന്നെ! എന്നായിരുന്നു ദാദയുെട മറുപടി. ഉരുളയ്ക്കുപ്പേരി പോലെ അത് ഞാൻ അച്ഛന്റെയടുത്തുന്നല്ലേ പഠിച്ചതെന്ന സനയുടെ മറുപടിയാണ് വൈറലാകുന്നത്. 

ദാദയ്ക്ക് പറ്റിയ മകളെന്നാണ് ആരാധകർ പലരും ഇതിനോട് കമന്റ് ചെയ്തത്. കൊൽക്കൊത്തയിൽ നടന്ന ഡേ–നൈറ്റ് മത്സരം വിജയകരമായി പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി. ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ കീഴടക്കിയത്.

MORE IN SPORTS
SHOW MORE
Loading...
Loading...