സ്പ്രിന്റും ഹർഡിൽസും കരുത്ത്; എറണാകുളത്തെ വീഴ്ത്തി പാലക്കാടൻ നേട്ടം

palakadu-schoolmeet
SHARE

രണ്ടു വർഷത്തെ പ്രയ്തനത്തിനൊടുവിലാണ് എറണാകുളത്തെ വീഴ്ത്തി പാലക്കാട് കേരളത്തിന്റെ കായിക കിരീടം സ്വന്തമാക്കിയത്. സ്പ്രിന്റും ഹർഡിൽസും കരുത്താക്കിയാണ് പാലക്കാഡിന്റെ കിരീടനേട്ടം. പാലക്കാടൻ കാറ്റുപോലെ  ട്രാക്കിൽ കല്ലടിയുടെയും ബി ഈ എമ്മിന്റെയും താരങ്ങൾ ആഞ്ഞടിച്ചതോടെ എറണാകുളത്തിന്റെ  ആധിപത്യം കണ്ണൂരിൽ നിലംപതിച്ചു. എ രോഹിത് വിശ്വജിത് സൂര്യജിത് എന്നിവർ സ്പ്രിന്റിലും ഹാർഡിൽസിലും പാലക്കാടിന്റെ മേൽവിലാസമായി . 

നടത്തത്തിൽ ആധിപത്യം നഷ്ടമായെങ്കിലും 3000 മീറ്ററിലും 1500 മീറ്ററിലും ഒരേ വിഭാഗത്തിൽ ഒന്നിലേറെ മെഡലുകൾ നേടി പാലക്കാട് ആധിപത്യം ഉറപ്പിച്ചു . ആദ്യ രണ്ടു ദിവസവും എറണാകുളത്തിന് പിന്നിൽ നിന്ന പാലക്കാടിന് 100 മീറ്റർ റിലയിലെയും ഹാർഡിൽസിലെയും പ്രകടനമാണ് മൂന്നാം ദിനം മുന്നിലെത്തിച്ചത് . അവസാന ദിനം ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ സ്റ്റെഫി സാറ കോശിയിലൂടെ (1290)അട്ടിമറി ജയം സ്വന്തമാക്കിയ പാലക്കാട് സീനിയർ വിഭാഗം 800 മീറ്ററിൽ സി ചാന്ദിനി വെള്ളി നേടിയതോടെ കിരീടം ഉറപ്പിച്ചു . 

മീറ്റ് അവസാനിക്കാൻ 14 ഇനങ്ങൾ  മാത്രം ശേഷിക്കെ നേരിയ ലീഡ് മാത്രമുണ്ടായിരുന്ന പാലക്കാട് 200 മീറ്ററിൽ രണ്ടു സ്വർണം അടക്കം 5 മെഡലുകൾ നേടി വമ്പൻ ലീഡിലേക്കു കുതിച്ചു. എറണാകുളം തകർന്നടിഞ്ഞ 400 mt റിലേയിൽ   3 വെള്ളിമെഡലുകളോടെ പാലക്കാട് കേരളത്തിന്റെ ചാമ്പ്യന്മാരായി.

MORE IN SPORTS
SHOW MORE
Loading...
Loading...